Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്നാള്‍ തിരക്ക് നേരിടാന്‍ ദുബായ് ആര്‍ടിഎ സജജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ദുബായ്: പെരുന്നാള്‍ അവധി പ്രമാണിച്ച് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ഗതാഗത തടസ്സം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ ദുബായ് റോഡുകളില്‍ വാഹനപ്പെരുപ്പം കുറക്കാന്‍ വിപുലമായി പദ്ധതികള്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറാക്കി. ജനങ്ങള്‍ പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ദുബായ് മെട്രോ, ബസ്സ്, ട്രാം മുതലായ സംവിധാനങ്ങളുടെ പ്രവര്‍ത്തി സമയത്തില്‍ അതോറിറ്റി മാറ്റം വരുത്തിയിട്ടുണ്ട്.

ദുബായ് മെട്രോ റെഡ്‌ലൈനില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പുലര്‍ച്ചെ 5.30 മുതല്‍ പിറ്റെ ദിവസം പുലര്‍ച്ചെ 2 വരെയും ഗ്രീന്‍ലൈനില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.50 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ട് വരെയും മെട്രോ സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ച റെഡ് ഗ്രീന്‍ ലൈനുകളില്‍ കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പിറ്റെ ദിവസം പുലര്‍ച്ചെ രണ്ട് വരെ തുടരും. ബസ്സുകളുടെ സമയത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ramadan

ബുധന്‍ വ്യാഴം ദിവസങ്ങളില്‍ ഗോള്‍ഡ് സൂഖ് ഉള്‍പ്പടെയുള്ള പ്രധാന സ്റ്റേഷനുകളില്‍ നിന്നും കാലത്ത് 5.20 മുതല്‍ രാത്രി 12 വരെ ബസ്സുകള്‍ സര്‍വ്വീസ് നടത്തും. അല്‍ഖുബൈബ സര്‍വ്വീസ് കാലത്ത് 5 മണിക്ക് ആരംഭിക്കുമെന്നും ആര്‍.ടി.എ അറിയിച്ചു. ഷാര്‍ജ ദുബായ് റൂട്ടുകളില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ രാത്രിയും പകലും മുഴുവന്‍ സമയ സര്‍വ്വീസും ആര്‍ടിഎ ഒരുക്കിയിട്ടുണ്ട്. റോഡിലെ ഗതാഗത തിരക്ക് കുറക്കുന്നതിനായി ജനങ്ങള്‍ പരമാവധി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+