കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഫര്‍ ഉല്‍പന്നങ്ങള്‍ വാങ്ങി ഗ്രോസറികള്‍ നിറക്കുന്നവര്‍ സൂക്ഷിക്കുക; പിഴ നല്‍കേണ്ടി വരും!!!

Google Oneindia Malayalam News

ദുബായ്: ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് ലഭിക്കുന്നതിനായി ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഏര്‍പ്പെടുത്തുന്ന ഓഫറുകള്‍ മുതലെടുത്ത് സാധനങ്ങള്‍ കൂട്ടത്തോടെ വാങ്ങി തങ്ങളുടെ സ്വന്തം സ്ഥാപനത്തിലൂടെ അധിക വിലയില്‍ വില്‍ക്കുന്നത് നിയമവിരുദ്ദമാണെന്ന് ദുബായ് സാമ്പത്തീക മന്ത്രാലയം അറിയിച്ചു.

ഗ്രോസറി പോലുള്ള ചെറുകിട സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങി മറിച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാരെ കൈയ്യോടെ പിടികൂടാന്‍ വന്‍കിട സ്ഥാപനങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനും അധിക്രതര്‍ നിര്‍ദേശം നല്‍കി.

offer

ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ഇത്തരക്കാര്‍ അവരുടെ സ്വന്തം ആവശ്യത്തിലേക്ക് വഴി മാറ്റുന്നതെന്നും വിലക്കുറവിന്റെ ആനുകൂല്യം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ ഓഫര്‍ സാധനങ്ങള്‍ മൊത്തമായി വാങ്ങിക്കുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്.

മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ സംഘടിപ്പിക്കുമെന്നും ഗ്രോസറികള്‍ പോലുള്ള സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മന്ത്രാലയ മുന്നറിയിപ്പില്‍ പറയുന്നു.

English summary
New rules implemented for Dubai grocery stores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X