കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോട്ട്പാക്കിന്റെ പുതിയ സെയില്‍സ് സെന്റര്‍ ജുമൈറയില്‍ തുറന്നു: പ്രവര്‍ത്തനം പത്തോളം രാജ്യങ്ങലിലേക്ക്!

  • By Desk
Google Oneindia Malayalam News

ദുബായ്: ഫുഡ് പാക്കേജിങ് ഡിസ്‌പോസബിള്‍ ഉല്‍പന്ന രംഗത്തെ ലോകോത്തര ബ്രാന്‍ഡ് ആയ ഹോട്ട്പാകിന്റെ പുതിയ സെയില്‍ സെന്റര്‍ ജുമൈറ അല്‍ വസല്‍ റോഡില്‍ (സഫ പാര്‍ക്കിന് എതിര്‍ വശം ) പ്രവര്‍ത്തനം ആരംഭിച്ചു. മൊറോക്കോ, അമേരിക്ക, യു കെ ഉള്‍പ്പടെ 10 ഓളം രാജ്യങ്ങളിലേക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞ ഹോട്ട്പാക്കിന്റെ ഉത്പന്നങ്ങള്‍ 68 ഓളം രാജ്യങ്ങളിലേക് കയറ്റുമതിയും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യവും പ്രമുഖ അറബി ബിസിനസുകാരനുമായ ഖാലിദ് ഹുര്‍റിയ ഉല്ഘാടനം നിര്‍വഹിച്ചു.

hotpackinauguration-1537

ചടങ്ങില്‍ അദ്നാന്‍ ജാസിം റാഷിദ് ബൂ ഉസൈബ, ഹോട്ട്പാക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ബി.അബ്ദുല്‍ ജബ്ബാര്‍ , ഗ്രൂപ്പ് ജനറല്‍ മാനേജര്‍ പി.ബി.സൈനുദ്ധീന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.ബി.അന്‍വര്‍ , റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് സാബു സൗമ്യന്‍, ഗ്രൂപ്പ് നോര്‍ത്തേണ്‍ റീജിയണല്‍ ഡയറക്ടര്‍ അഷറഫ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടിറ്റു അലക്‌സ, കോര്‍പ്പറേറ്റ് കൊമേഴ്സല്‍ മേനേജര്‍ ജിന്‍സണ്‍ സ്റ്റീഫന്‍, ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ദില്‍ഷാദ് ബിന്‍ റഷീദ് എന്നിവര്‍ സന്നിഹിതരായിരുന്നു. പകൃതിക്കു അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങള്‍കാണ് കൂടുതല്‍ മുന്‍ഗണന നാകുന്നതെന്നും, ഉടന്‍ തന്നെ മററൊരു റീട്ടെയ്ല്‍ ഷോറൂം കൂടെ ദുബായില്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ജുമൈറ സെയില്‍ സെന്റര്‍ വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും .

English summary
new sales centre of hotpack launches in jumaira.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X