സൗദിയില്‍ സിനിമയ്ക്കിടെ ബാങ്ക് വിളിച്ചാല്‍... തിയേറ്റര്‍ ഉടമകളുടെ ചര്‍ച്ച; ഒടുവില്‍ വിചിത്ര തീരുമാനം
Recommended Video

റിയാദ്: സൗദി അറേബ്യയില്‍ ഏറെ കാലത്തിന് ശേഷം സിനിമാ പ്രദര്‍ശനം വീണ്ടും തുടങ്ങിയിരിക്കുന്നു. സിനിമ പ്രദര്‍ശനം നിരോധിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍ സൗദിയില്‍. കാലത്തിന് അനുസരിച്ച് സഞ്ചരിക്കാന്‍ തുടങ്ങിയ സൗദി ഭരണകൂടത്തിന് പക്ഷേ, പുതിയ ചില പ്രതിസന്ധികളാണ് സിനിമയുമായി ബന്ധപ്പെട്ട് മുന്നിലുള്ളത്.
സിനിമാ പ്രദര്‍ശന വേളയില്‍ നമസ്കാരത്തിന് സമയമായാല്‍ എന്ത് ചെയ്യുമെന്നതാണ് തിയേറ്റര്‍ ഉടമകള്‍ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. മാത്രമല്ല, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് തിയേറ്ററില്‍ എത്തുന്ന സാഹചര്യത്തെ കുറിച്ചും വന്‍ ചര്‍ച്ചയാണ് നടന്നത്. ഒടുവില്‍ ചില കാര്യങ്ങളില്‍ തീരുമാനമായി. അതാകട്ടെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ അതിശയമുണ്ടാക്കുന്നതുമാണ്....

നമസ്കാരം നിര്‍ബന്ധം
സൗദി അറേബ്യയില്‍ ബാങ്ക് വിളിച്ചാല്‍ വിശ്വാസികള്‍ നമസ്കരിക്കണമെന്ന കാര്യത്തില്‍ കാര്‍കശ്യ നിലപാടാണുള്ളത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സുരക്ഷാ വിഭാഗം നഗരപ്രദേശങ്ങളിലുണ്ട്. ബാങ്ക് വിളിച്ച ശേഷം അനാവശ്യമായി റോഡില്‍ അലയുന്ന വിശ്വാസികളെ പോലീസ് ശാസിക്കും. ഈ സാഹചര്യത്തിലാണ് സിനിമയും ബാങ്കും നമസ്കാരവും ചര്‍ച്ചയായാത്.

തിയേറ്റര്‍ കോംപൗണ്ടില്‍ സൗകര്യം
സിനിമ മണിക്കൂറുകള്‍ നീണ്ടേക്കാം. ഈ വേളയില്‍ ബാങ്ക് വിളിച്ചാല്‍ എന്തു ചെയ്യും. ഇതിന് പരിഹാരമായി സിനിമാ തിയേറ്ററിനോട് ചേര്‍ന്ന് നമസ്കാരത്തിന് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. തിയേറ്റര്‍ ഉടമകളുടെ ദേശീയ പ്രസിഡന്റ് ജോണ്‍ ഫിതിയാന് ആണ് ഇക്കാര്യം അറിയിച്ചത്.

റിയാദിലെ തിയേറ്ററില്‍
അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ചാണ് സൗദിയില്‍ തിയേറ്ററുകള്‍ തുറക്കുന്നത്. റിയാദില്‍ ഇപ്പോള്‍ തുറന്നിരിക്കുന്ന തിയറ്ററില്‍ നമസ്കാരത്തിന് സൗകര്യമുണ്ട്. സമാനമായ സൗകര്യം പുതിയ തിയേറ്ററുകളിലെല്ലാം ഒരുക്കുമെന്ന് ജോണ്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ധാരണയായെന്നും ജോണ്‍ പറയുന്നു.

നമസ്കാരവും സിനിമയും
എഎംസി തുറന്ന റിയാദിലെ തിയേറ്റര്‍ പഴയ കലാ കേന്ദ്രത്തിലാണ്. കലാ കേന്ദ്രത്തില്‍ നേരത്തെ പ്രാര്‍ഥനാ സൗകര്യമുണ്ടായിരുന്നു. ഈ സൗകര്യം തിയേറ്റര്‍ വന്നപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലെല്ലാം തിയേറ്റര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സാംസ്കാരിക വകുപ്പ്. ഈ സാഹചര്യത്തിലാണ് നമസ്കാരവും സിനിമയും ചര്‍ച്ചയായത്.

റമദാന് അടുത്തു വരുന്നു
റമദാന് അടുത്തു വരുന്ന സാഹചര്യം കൂടി തിയേറ്റര്‍ ഉടമകള്‍ മുന്‍കൂട്ടി കാണുന്നു. തുടര്‍ന്നാണ് പുതിയ തിയേറ്ററുകളോട് ചേര്‍ന്ന് നമസ്കാരത്തിന് സൗകര്യം ഒരുക്കാന്‍ ധാരണയായത്. ബാങ്കും സിനിമയും മാത്രമല്ല സൗദിയിലെ ചര്‍ച്ച. തിയേറ്ററുകളില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് ഇരിക്കുന്നതും ഒരു ചര്‍ച്ചാ വിഷയമാണ്.

ഇടകലരുന്നത് പതിവില്ല
സൗദിയില്‍ സ്ത്രീ-പുരുഷന്മാര് ഇടകലര്‍ന്ന് ഇരിക്കുന്നത് പതിവില്ല. സ്റ്റേഡിയങ്ങളില്‍ സമാനമായ സാഹചര്യമുണ്ടാകും എന്നതിനാല്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഈ വിലക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ഭരണകൂടം എടുത്തുകളഞ്ഞത്. കുടുംബത്തോടൊപ്പം സ്റ്റേഡിയങ്ങളിലെത്താന്‍ സൗദിയില്‍ ഇപ്പോള്‍ അനുവാദമുണ്ട്. ഇതേ പ്രതിസന്ധി സിനിമാ തിയേറ്ററിന്റെ കാര്യത്തിലുമുണ്ട്.

പ്രത്യേകം തിയേറ്ററുകള്‍
സ്ത്രകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക തിയേറ്റര്‍ ഒരുക്കാം എന്നാണ് ഒരു ധാരണ. അവിവാഹതരായ യുവാക്കള്‍ക്ക് മാത്രവും കുടുംബങ്ങള്‍ക്ക് മാത്രവുമായി തിയേറ്റര്‍ ഒരുക്കാമെന്നതും ചര്‍ച്ച ചെയ്തു. സൗദിയുടെ സംസ്കാരത്തെ മാനിച്ചുകൊണ്ടുതന്നെ സിനിമാ പ്രദര്‍ശനം സാധ്യമാകുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്.

പ്രധാന നഗരങ്ങളിലെല്ലാം
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സിനിമാ ശാലകള്‍ നിര്‍മിക്കാനാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും എഎംസിയും തമ്മിലുണ്ടാക്കിയ കരാര്‍. അടുത്ത അഞ്ചു വര്‍ഷത്തിനകം 40 തിയേറ്ററുകള്‍ നിര്‍മിക്കും. 2030 ആകുമ്പോഴേക്കും എണ്ണം 100 ആക്കി ഉയര്‍ത്തും. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം.

ഡിസംബറിലെ തീരുമാനം
സിനിമാ നിരോധനം നീക്കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൗദി ഭരണകൂടം പ്രഖ്യാപനം നടത്തിയത്. ഉടനെ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ശേഷം അനിമേഷന്‍ സിനിമകളുടെ പ്രദര്‍ശനം നടന്നിരുന്നു. 1980കളിലാണ് സൗദിയില്‍ സിനിമാ പ്രദര്‍ശനം നിരോധിച്ചത്.

സിനിമയും ഡിജെ പാര്‍ട്ടിയും
മത നേതാക്കളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു സിനിമാ പ്രദര്‍ശനം നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ സൗദി ഏറെ പരിഷ്കരണങ്ങള്‍ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സിനിമ വീണ്ടുമെത്തിയത്. മാത്രമല്ല, ഡിജെ പാര്‍ട്ടിയും സൗദിയില്‍ ആരംഭിക്കുമെന്നാണ് വിവരങ്ങള്‍. ചെങ്കടല്‍ തീരത്തെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലായിരിക്കും ഡിജെ പാര്‍ട്ടിയും വരിക. അടുത്ത ജൂണില്‍ ഇതാരംഭിക്കുമെന്നാണ് വിവരം.

തടഞ്ഞുനിര്‍ത്തരുത്
സിനിമാ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് മതവിരുദ്ധമാണെന്ന് അഭിപ്രായമുള്ള നിരവധി പണ്ഡിതന്മാരുണ്ട്. ഈ അഭിപ്രായം ശക്തിപ്പെട്ടപ്പോഴാണ് 1980കളില്‍ സൗദിയില്‍ സിനിമ നിരോധിച്ചത്. ഇനിയും വിനോദങ്ങളില്‍ നിന്നു ജനത്തെ തടഞ്ഞുനിര്‍ത്തുന്നത് ഗുണം ചെയ്യില്ല എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനമെടുത്തത്.

സംവിധായകര്‍ പറയുന്നത്
സൗദിയില്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് വിലക്കുണ്ടായിരുന്നത്. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ സിനിമ കാണുന്നതിന് വിലക്കില്ല. യുട്യൂബും സിനിമ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സിനിമാശാലകളിലെ പ്രദര്‍ശനം നിരോധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൗദി സംവിധായകര്‍ അഭിപ്രായപ്പെട്ടിരുന്നു.

വിദേശത്ത് പുത്തന്‍ പടം
അറബ് ലോകത്തെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥയുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടെ സിനിമ വീണ്ടും എത്തുന്നത് സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയിലുള്ളവര്‍ നിലവില്‍ അയല്‍രാജ്യങ്ങളിലെത്തിയാല്‍ പുത്തന്‍ സിനിമകള്‍ കാണാറുണ്ട്. യുഎഇയിലും ബഹ്റൈനിലും സിനിമ കാണുന്ന സൗദിക്കാരുണ്ട്.

2000 കോടി ഡോളര്‍
സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത്രയും തുക സ്വന്തം രാജ്യത്തിന് തന്നെ കിട്ടുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാ നിരോധനം നീക്കിയത്. വിനോദ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ സൗദി ഇനിയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വിഷന്‍ 2030
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത് 267 കോടി ഡോളറാണ്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്നാണ് ഇത്രയും തുക ചെലവിടുന്നത്. വിദേശികളെയും അതുവഴി വിദേശപണവും രാജ്യത്തേക്ക് എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications