100 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കില്‍ 132 കെ.വി സബ്‌സ്‌റ്റേഷന്‍ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഷാര്‍ജ: ഇന്‍ഡസ്ട്രിയല്‍ ഏരിയ പതിമൂന്നില്‍ മുഹൈലയില്‍ 100 മില്യണ്‍ ദിര്‍ഹം മുതല്‍ മുടക്കിലാണ് ഷാര്‍ജ ഇലക്ട്രസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി പുതിയ സബ്‌സ്‌റ്റേഷന്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലേക്ക് മികച്ച രീതിയിലും തടസ്സങ്ങള്‍ കൂടാതെയും വൈദ്യുതി എത്തിക്കാന്‍ പുതിയ സബ്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം സഹായകമാകുമെന്ന് അധിക്രതര്‍ വ്യക്തമാക്കി. അധികരിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യകത മനസ്സിലാക്കിയാണ് ലോകോത്തര നിലവാരത്തിലും സുരക്ഷയിലുമുള്ള സബ്‌സ്‌റ്റേഷന്‍ പണി കഴിപ്പിച്ചതെന്നും സേവ അറിയിച്ചു.
ഷാര്‍ജ എമിറേറ്റില്‍ പുതുതായി രൂപം കൊണ്ട മേഖലകളില്‍ വലിയ തോതില്‍ വൈദ്യുതി വിതരണം അവശ്യമായിട്ടുണ്ട്. മികച്ച നിലവാരത്തില്‍ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ചുള്ള വൈദ്യുതി എത്തിച്ചു നല്‍കുവാന്‍ സേവ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ഷാര്‍ജ വാട്ടര്‍ ആന്റ് ഇലക്ട്രസിറ്റി ചെയര്‍മാന്‍ ഡോ.റഷീദ് അല്‍ ലീം പറഞ്ഞു. ഇക്കാര്യത്തില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ താല്‍പര്യം പ്രതേകം എടുത്തു പറയേണ്ടതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷം തോറും വൈദ്യുതി, വെള്ളം, പ്രക്യതി വാതകങ്ങളുടെ ആവശ്യകത അധികരിച്ചു വരികയാണെന്നും പുതിയ സബ്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഷാര്‍ജ എമിറേറ്റിലെ നിര്‍മ്മാണ വാണിജ്യ വ്യവസായ മേഖയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വു പകരുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പവര്‍ മേഖലയിലെ ലോക ഭീമനായ സീമന്‍സുമായി സഹകരിച്ചാണ് സേവ പുതിയ സബ്‌സ്‌റ്റേഷന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

താമസിയാതെ ഷാര്‍ജയുടെ വിവിധ മേഖലകളില്‍ നിന്നും പഴയ സബ്‌സ്‌റ്റേഷനുകള്‍ എടുത്തു മാറ്റി അവിടങ്ങളില്‍ ആധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ സ്‌റ്റേഷനുകള്‍ മാറ്റി സ്ഥാപിക്കുമെന്നും അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പരിസ്ഥിതിക്കനുയോജ്യമായ രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സേവ നടത്തിവരുന്നതെന്നും, എമിറേറ്റിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി സേവ മുന്നോട്ടു പോകുമെന്നും അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications