ഷാര്‍ജ തിരുവനന്തപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന് പുതിയ സമയം
ഷാര്‍ജ: എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന സര്‍വീസ് സമയത്തില്‍ മാറ്റം വരുത്തി. ഈ മാസം 17 മുതലായിരിക്കും പുതിയ സമയം നിലവില്‍ വരികയെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധിക്രതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഐ.എക്‌സ് 536 വിമാനം ഷാര്‍ജയില്‍ നിന്ന് യുഎഇ സമയം രാത്രി 8.20ന് പുറപ്പെടും. തിരുവനന്തപുരത്ത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05ന് എത്തിച്ചേരും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ഈ വിമാനം ഷാര്‍ജ തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications