ഡ്രൈവര്‍മാര്‍ ജാഗ്രതൈ!!! യു.എ.ഇ യില്‍ പരിഷ്‌കരിച്ച ട്രാഫിക് നിയമം നിലവില്‍ വന്നു
ദുബായ്: വാഹനം ഓടിക്കുന്നഡ്രൈവര്‍മാര്‍മാര്‍ക്കുള്‍പ്പടെ നിയമ ലംഘനം തടയാന്‍ കഴിയുന്ന പുതിയ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഗതാഗത നിയമഭേദഗതി യു.എ.ഇ യില്‍ നിലവില്‍ വന്നു. ഓടുന്ന വാഹനത്തില്‍ നിന്നും പുറത്തോട്ട് തുപ്പുകയോ,വസ്തുക്കള്‍ വലിച്ചെറിയുകയോ ചെയ്താല്‍ 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷ.
പൊതുഗതാഗത സംവിധാനത്തിലൂടെ യാത്ര ചെയ്യുന്നവരാണ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നതെങ്കില്‍ പിഴ യാത്രക്കാരില്‍ നിന്നു തന്നെ ഈടാക്കും. പക്ഷെ നിയമ ലംഘനം തടയുവാനും അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനുമുള്ള ഉത്തരവാദിത്വം വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കായിരിക്കുമെന്നും പുതിയ ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ പറയുന്നു.

സ്വകാര്യ വാഹനത്തിലെ നിയമ ലംഘനത്തിന് ഡ്രൈവര്‍മാര്‍മായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. മുനിസിപ്പാലിറ്റിക്കും,പോലീസിനും ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് പിഴ ഈടാക്കുവാനുള്ള അധികാരവും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications