കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;ക്ളാസ് കട്ട് ചെയ്യുന്നത് കണ്ടെത്താന്‍ ആപ്പ്

  • By Meera Balan
Google Oneindia Malayalam News

dubai
ദുബായ്: ദുബായിലെ കുട്ടികളുടെ ശ്രദ്ധയ്ക്ക് ക്ളാസ് കട്ട് ചെയ്യല്‍ മുന്‍പത്തെ പോല ഇനിയത്ര ഈസിയല്ല. ക്ളാസ് കട്ട് ചെയ്ത് കറങ്ങാന്‍ പോയാല്‍ വീട്ടുകാര്‍ കൈയ്യോടെ പിടിയ്ക്കും. ദുബായില്‍ കുട്ടികളുടെ സംരക്ഷണത്തിനാണ് പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. കുട്ടി ക്ളാസില്‍ എത്തുന്നത് മുതല്‍ തിരിച്ച് പോകുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും രക്ഷകര്‍ത്താവിന് ഈ ആപ്പിലൂടെ അറിയാന്‍ പറ്റും. ഇപ്പോള്‍ മനസിലായില്ലേ കഌസ് കട്ട് ചെയ്യല്‍ ഇനിയത്ര ഈസിയല്ലെന്ന്.

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മാത്രമാണ് പുുതിയ ആപ്പ് ലഭ്യമാവുക. ഹേമയതി എന്നാണ് പുതുതായി പുറത്തിറക്കിയ മൊബൈല്‍ ആപ്പിന്റെ പേര്. ദുബായിലെ ആഭ്യന്തര മന്ത്രാലയമാണ് കുട്ടികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ആപ്പ് പുറത്തിറക്കിയത്.

സ്‌കൂളില്‍ കൃത്യസമയത്ത് കുട്ടി എത്തുന്നുണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അപകടങ്ങളോ കുട്ടിയ്ക്ക് സംഭവിച്ചോ എന്നറിയാനും കഴിയും. മാത്രമല്ല രക്ഷകര്‍ത്താവിന് കുട്ടിയോട് ലൈവായി ചാറ്റുകയും ചെയ്യാം. രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ഉപയോഗിയ്ക്കാനുമുള്ള അനുവാദം ഉള്ളത്.

ആപ്പ് ലഭിയ്ക്കുന്നതിന് ഹേമയതിയില്‍ രജിസ്റ്റര്‍ ചെയ്യണം. അതിനായി തിരിച്ചറിയല്‍ നമ്പര്‍ നല്‍കുക. നിങ്ങള്‍ക്കൊരു പിന്‍ നമ്പര്‍ ലഭിയ്ക്കും. പിന്‍കോഡ് രേഖപ്പെടുത്തുമ്പോള്‍ രജിസ്ട്രഷന്‍ പൂര്‍ത്തിയാവുകയും ആപ്ളിക്കേഷന്‍ ലഭ്യമാവുകയും ചെയ്യും

English summary
Ministry of Interior launches ‘Hemayati’ to parents to track them and have li time communication with them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X