ദുബായ്: പുതിയ വിസ നിരക്കുകള്‍ ഓഗസ്റ്റില്‍
ദുബായ്: യുഎഇയിലെ പുതുക്കിയ വിസ നിരക്ക് സംബന്ധിച്ച വിശദാംശങ്ങളള്‍ വൈകാതെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ സംവിധാനത്തിന്‍ പ്രകാരമാണ് ഇനി മുതല്‍ വിസ നിരക്കുള്‍ നിശ്ചയിക്കപ്പെടുന്നത്.
ഓഗസ്റ്റ് ആദ്യവാരം മുതല്‍ തന്നെ പുതുക്കിയ വിസ നിരക്കുകള്‍ നിലവില്‍ വരും. 2014 ല്‍ ക്യാബിനറ്റിന്റെ റെസല്യൂഷന്‍ നമ്പര്‍ 22 ആണ്. മാത്രമല്ല മിനിസ്റ്റീരിയല്‍ ഡിസിഷന്‍ നമ്പര്‍ 377 ആണ്. പുതിയ വിസ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വൈകാതെ http://moi.gov.ae എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

സന്ദര്‍ശന വിസ, സ്റ്റഡി വിസ എന്നിവയ്ക്കും മെഡിക്കല്‍ കെയര്‍ ബാധകമാക്കുന്നതിനാല്‍ നിരക്കുകളില്‍ കാര്യമായ മാറ്റം വരാനാണ് സാധ്യത. വിസ നിയമങ്ങള്‍ തെറ്റിയ്ക്കുന്നതും ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് അധികൃതര്‍ പുതിയ നീക്കം നടത്തുന്നത്. ഓഗസ്റ്റ് ആദ്യ വാരത്തോടെ പുതുക്കിയ വിസ നിരക്കുകള്‍ നിലവില്‍ വരും.












Click it and Unblock the Notifications