അബുദാബി-ഫുജൈറ അതിവേഗ പാത വരുന്നു

സ്വകാര്യ മേഖലയുടെ പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക. അമിത വേഗത മാത്രമല്ല അപകട നിരക്കുകള്‍ കൂടാന്‍ കാരണമെന്നും മറ്റ് പല കാരണങ്ങളും അപകട നിരക്ക് കൂട്ടുന്നതിന് പിന്നിലുണ്ടെന്നും സെയ്ഫ് അല്‍ സഫീന്‍ പറഞ്ഞു.
ഓരോ വശത്തേയ്ക്കും നാലുവരിയുള്ള പാതകളായിട്ടാണ് പാതയുടെ നിര്‍മ്മാണം. അതിവേഗ വാഹനങ്ങള്‍ മാത്രമേ പാതയിലൂടെ സഞ്ചരിയ്ക്കാന്‍ അനുവദിയ്ക്കുകയുള്ളൂ.
ഓരേ പാതയില്‍ രണ്ട് വേഗതയില്‍ വാഹനങ്ങള്‍ സഞ്ചരിയ്ക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നെതന്നും ഒരേ വേഗതയിലാകുമ്പോള്‍ അപകടം കുറയുമെന്നുമാണ് അധികൃതര്‍ പറയുന്നത്. വൈറ്റ് ട്രാഫിക് പോയിന്റ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. 12 വൈറ്റ് പോയിന്റ് നേടുന്ന ഡ്രൈവര്‍മാര്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി.












Click it and Unblock the Notifications