കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ അറ്റ്‌ലസ് ജ്വല്ലറികള്‍ പൂട്ടിയോ...?

Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ നിന്ന് പുറം ലോകത്ത് ഏറെ പേരെടുത്ത ജ്വല്ലറി ഗ്രൂപ്പ് ആണ് അറ്റ്‌ലസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറ്റ്‌ലസ് ഗ്രൂപ്പിന് ശാഖകളുണ്ട്.

എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ അത്ര ശുഭകരമല്ല. ദുബായിലെ അറ്റ്‌ലസ് ജ്വല്ലറിയുടെ ശാഖകളെല്ലാം അടച്ചു പൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

എന്താണ് അറ്റ്‌ലസ് ജ്വല്ലറിയ്ക്ക് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല. പല അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്.

വലിയ നെറ്റ് വര്‍ക്ക്

വലിയ നെറ്റ് വര്‍ക്ക്

യുഎഇ, ഖത്തര്‍, ഒമാന്‍, ബഹറിന്‍, സൗദി, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും ജ്വല്ലറി രംഗത്ത് ശക്തമായ സാന്നിധ്യമാണ് അറ്റ്‌ലസ് ഗ്രൂപ്പ്.

തുടക്കം കുവൈത്തില്‍

തുടക്കം കുവൈത്തില്‍

കുവൈത്തിലാണ് അറ്റ്‌ലസ് ജ്വല്ലറി തുടങ്ങുന്നത്. 1980 കളില്‍ ആയിരുന്നു ഇത്.

സംഭവിച്ചതെന്ത്

സംഭവിച്ചതെന്ത്

അറ്റ്‌ലസ് ജ്വല്ലറികളുടെ കാര്യത്തില്‍ ഇപ്പോള്‍ സംഭവിച്ചത് എന്തെന്ന് വ്യക്തമല്ല. പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്

കടകള്‍ അടച്ചോ

കടകള്‍ അടച്ചോ

ദുബായിലാണ് അറ്റ്‌ലസ് ജ്വല്ലറിയുടെ കോര്‍പ്പറേറ്റ് ഓഫീസ്. ദുബായിലെ ഷോപ്പുകള്‍ അടച്ചുപൂട്ടിയെന്നാണ് പലരും പ്രചരിപ്പിയ്ക്കുന്നത്.

 കച്ചവടം ഇല്ല

കച്ചവടം ഇല്ല

ഷോപ്പുകള്‍ പൂട്ടിയിട്ടില്ല. പക്ഷേ ഒരു ഷോപ്പിലും കാര്യമായ കച്ചവടമൊന്നും നടക്കുന്നില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

ഉടമ എവിടെ

ഉടമ എവിടെ

ഉടമ മുങ്ങിയിരിയ്ക്കുകയാണെന്നാണ് പലരും പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത്. എന്നാല്‍ അദ്ദേഹം ദുബായില്‍ തന്നെ ഉണ്ടെന്നാണ് വിവരം

English summary
News spreading about Atlas Jewellery. Some people alleges that the outlets in Dubai closed down and the owner escaped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X