യുഎഇ ല്‍ അടുത്തമാസം എണ്ണവില കുറയും.
ദുബായ്: അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണ വില മാനദണ്ഡമാക്കി എല്ലാ മാസവും വില പുതുക്കി നിശ്ചയിക്കുന്ന തീരുമാനം പ്രാബല്യത്തില്‍ വന്നതനുസരിച്ച് അടുത്ത മാസം (സപ്തംബര്‍) ലെ എണ്ണ വില യുഎഇ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു.
പുതിയ നിരക്കനുസരിച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവു രേഖപ്പെടുത്തി.

സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 2.07 ദിര്‍ഹം (കഴിഞ്ഞ മാസം 2.25) സ്‌പെഷല്‍ 95 ലിറ്ററിന് 1.96 ദിര്‍ഹം (കഴിഞ്ഞ മാസം 2.14) ഇപ്ലസ്സ് ലിറ്ററിന് 1.89 ദിര്‍ഹം (കഴിഞ്ഞ മാസം 2.07) ഡീസല്‍ ലിറ്ററിന് 1.86 ദിര്‍ഹം (കഴിഞ്ഞ മാസം 2.07) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
എല്ലാ മാസ അവസാനവും അടുത്തമാസത്തെ എണ്ണ വില നിശ്ചയിക്കുമെന്ന് ഇന്ധന വില നിശ്ചയ കമ്മിറ്റി നേരെത്തെ അറിയിച്ചിരുന്നു. സപ്തംബറില്‍ എണ്ണ വില കുറയാന്‍ സാധ്യതയുള്ളതായി ഊര്‍ജ മന്ത്രി സൂചന നല്‍കിയിരുന്നു.












Click it and Unblock the Notifications