കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത മാസം മുതല്‍ ബഹറിന്‍ ദിനാറുകളില്‍ മാറ്റം!

Google Oneindia Malayalam News

ബഹറിന്‍: രാജ്യത്ത് നിലവിലുള്ള 10, 20 ദിനാറുകളില്‍ നിന്നും വിത്യസ്തമായി പുതിയ ഡിസൈനുകളിലും സുരക്ഷാ മാനദണ്ഡങ്ങളിലുമുളള നോട്ടുകള്‍ സെപ്തംബര്‍ മുതല്‍ ബഹറിനില്‍ ഇറക്കി തുടങ്ങും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലും സെന്‍ട്രല്‍ ബാങ്ക് നല്‍കി തുടങ്ങി.

ഇവിടങ്ങളില്‍ നിന്നും പഴയ കറന്‍സികള്‍ പിന്‍വലിച്ച് പകരം പുതിയ നോട്ടുകളുടെ വിതരണവും ഏതാണ്ട് പൂര്‍ത്തിയാക്കി. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് അറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്ത് നിലവിലുള്ള 10,20 ദിനാറുകള്‍ സ്വീകരിക്കുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. വ്യാജ നോട്ടുകള്‍ തടയാനും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുവാനും കൂടിയാണ് കറന്‍സികളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

bahrain

അന്ധരായവര്‍ക്ക് കറന്‍സികള്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥലങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. 2008 ലാണ് നിലവിലെ നോട്ടുകള്‍ രാജ്യത്ത് പുറത്തിറക്കിയത്.

English summary
Next month onwards there will be changes in Bahrain Dinars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X