ഡിസ്റ്റിന്‍ഗ്വിഷ്ഡ് ഫെലോഷിപ്പ് നികായ് ഗ്രൂപ്പ് ചെയര്‍മാന്‍ പാരസ് ഷാഹ്ദാദ്പുരിക്ക് സമ്മാനിച്ചു
ദുബായ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് (ഐഒഡി) ഇന്ത്യ ഏര്‍പ്പെടുത്തിയ ഡിസ്റ്റിന്‍ഗ്വിഷ്ഡ് ഫെലോഷിപ്പ് 2016 നികായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പാരസ് ഷാഹ്ദാദ്പുരിക്ക് സമ്മാനിച്ചു. ഇന്ത്യക്കും യുഎഇക്കുമിടയിലെ സാമ്പത്തികവ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നല്‍കിയ സംഭാവനകളാണ് ഷാഹ്ദാദ്പുരിയെ ബഹുമതിക്ക് അര്‍ഹനാക്കിയത്. മികച്ച കോര്‍പ്പറേറ്റ് നേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിന് പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഡയറക്ടര്‍മാരുടെ ദേശീയ സംഘടനയാണ് ഐഒഡി.
യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളായ പാരസ് ഷാഹ്ദാദ്പുരി മേഖലയിലെ വ്യാവസായിക രംഗത്ത് തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ളയാളാണ്. നയതന്ത്ര രംഗത്ത് നിന്നും വ്യവസായിയായി മാറിയ ഈ ഇന്ത്യക്കാരന്‍ ജിസിസിയാകെ തരംഗം സൃഷ്ടിച്ചിട്ടുള്ള യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വിജയകരമായ സംരംഭങ്ങളിലൊന്നിന്റെ അമരക്കാരനാണ്.

ദുബായില്‍ ഐഒഡി ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 26ാമത് വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ലീഡര്‍ഷിപ്പ് ഫോര്‍ ബിസിനസ് എക്‌സലന്‍സ് ആന്‍ഡ് ഇന്നവേഷനില്‍ വെച്ച് യുഎഇ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് ഷാഹ്ദാദ്പുരിക്ക് ഫെലോഷിപ്പ് സമ്മാനിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സ് ഇന്ത്യയുടെ യുഎഇ ചാപ്റ്റര്‍ ചെയര്‍മാനും യുഎഇ ഹൈയര്‍ കോളേജസ് ഓഫ് ടെക്‌നോളജി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. തയേബ് കമാലി, ഐഒഡി ഇന്ത്യ പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ ജെ.എസ്. അലുവാലിയ തുടങ്ങി എമിരാറ്റി നേതാക്കളും യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങളുടെ മേധാവികളും ചടങ്ങില്‍ പങ്കെടുത്തു.
ബഹുമതിയില്‍ ഏറെ അഭിമാനമുണ്ടെന്നും ബിസിനസ് നിലവാരം നിലനിര്‍ത്തുന്നതിലുള്ള പ്രതിബദ്ധതയ്ക്കും വ്യാവസായിക മികവിനുമുള്ള അംഗീകാരമായാണ് ബഹുമതിയെ കാണുന്നതെന്ന് പാരസ് ഷഹ്ദാദ്പുരി പറഞ്ഞു. 2016 ആദ്യ ക്വാര്‍ട്ടറില്‍ പ്രോത്സാഹനജനകമായ വളര്‍ച്ച കൈവരിക്കാന്‍ നികായ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിനേക്കാള്‍ 5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications