കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

Google Oneindia Malayalam News

പാലക്കാട്: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ അന്തിമ വിധി ജനുവരി മൂന്നിന്. നിമിഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായി. ഒരാഴ്ചയാണ് വിധി പ്രഖ്യാപനത്തിന് സമയമുള്ളത്. യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ. ജോലി ആവശ്യാര്‍ഥം യമനിലെത്തിയ അവര്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യമന്‍ പൗരനെ കൊലപ്പെടുത്തി വീട്ടിലെ ടാങ്കില്‍ ഒളിപ്പിച്ചു എന്നാണ് കേസ്. നിമിഷയെ സഹായിച്ച കുറ്റത്തിന് നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. യമനിലെ ഇന്ത്യന്‍ എംബസി മുഖേന നിമിഷ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ് കോടതി. രണ്ടു വഴികളാണ് നിമിഷയുടെ മോചനത്തിന് മുമ്പിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തിഎന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

1

യമനി പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നിമിഷയുടെ ഭര്‍ത്താവാണ് തലാല്‍. സാങ്കേതികമായ വിവാഹം മാത്രമാണ് നടന്നതെന്നും പറയപ്പെടുന്നു. നിമിഷയെ തലാല്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നുവത്രെ. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. കഴിഞ്ഞ വര്‍ഷമാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

2

2017 ജൂലൈയിലാണ് കേസിന് അസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്‌സായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ തീരുമാനിച്ച വേളയില്‍ സഹായിക്കാമെന്ന്് പറഞ്ഞ് അടുക്കുകയായിരുന്നു തലാല്‍. പിന്നീട് ക്ലിനിക്കിലെ പണം ഇയാള്‍ കൈവശപ്പെടുത്താന്‍ തുടങ്ങി. വ്യാജരേഖയുണ്ടാക്കിയാണ് വിവാഹം ചെയ്തത്. പിന്നീടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

3

രണ്ടു വഴികളാണ് നിമിഷയ്ക്ക് രക്ഷപ്പെടാന്‍ മുമ്പിലുള്ളത്. ഒന്ന് അപ്പീല്‍ പരിഗണിക്കുന്ന കോടതി നിമിഷയുടെ സാഹചര്യം ബോധ്യപ്പെട്ട് വെറുതെ വിടുകയോ വധശിക്ഷ ലഘൂകരിക്കുകയോ വേണം. അല്ലെങ്കില്‍ കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കള്‍ക്ക് ദിയാദനം നല്‍കണം. 70 ലക്ഷം ഇന്ത്യന്‍ രൂപയാണ് ദിയാ ദനമായി നല്‍കേണ്ടത്.

4

നിമിഷയുടെ മോചനത്തിന് വേണ്ടി ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സാധ്യമായതെല്ലാം ചെയ്യുമെന്ന് നോര്‍ക്കയും അറിയിച്ചിരുന്നു. വിചാരണ കോടതി നിമിഷയുടെ ഭാഗം മതിയായ രീതിയില്‍ കേട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കേസിലേക്ക് നയിച്ച സാഹചര്യം ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലത്രെ.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

5

നിമിഷയെ സഹായിച്ചു എന്ന കുറ്റമാണ് സഹപ്രവര്‍ത്തകയായ നഴ്‌സ് ഹനാനെതിരെയുള്ളത്. ഹനാനെ ജീവപര്യന്തം തടവിന് വിധിച്ചിരിക്കുകയാണ് കോടതി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ജയിലിലെത്തി നിമിഷയുമായി സംസാരിച്ചിരുന്നു. നിമിഷയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചേക്കുമെന്നാണ് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ.

6

യമനിലെ രാഷ്ട്രീയ സാഹചര്യം വളരെ മോശമാണ്. വര്‍ഷങ്ങളായി ആഭ്യന്തര യുദ്ധത്തിലാണ് യമന്‍. സായുധ സംഘങ്ങള്‍ക്ക് വലിയ സ്വാധീനമാണുള്ളത്. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികളാണ് യമന്റെ പ്രധാന ഭാഗങ്ങള്‍ നിയന്ത്രിക്കുന്നത്. നേരത്തെ മലയാളികള്‍ അടങ്ങുന്ന ചരക്കുകപ്പല്‍ യമനിലെ സായുധ സംഘങ്ങള്‍ റാഞ്ചുകയും ഏറെ നാളിന് ശേഷം മലയാളികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

യമനില്‍ 2014ന് ശേഷം ശക്തമായ ഒരു ഭരണകൂടം നിലവിലില്ല. ഹൂത്തികള്‍ അധികാരം പിടിച്ചതോടെ പ്രസിഡന്റ് സൗദിയിലേക്ക് രാജ്യം വിടുകയായിരുന്നു. പിന്നീട് സൗദി സൈന്യത്തിന്റെ സഹായത്തോടെ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. ഹൂത്തികള്‍ തിരിച്ച് സൗദിയെയും ആക്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ നീതിന്യായ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Nimisha Priya, Who Live in Yemen Jail, Case Final Verdict On January 3 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X