Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും ഭയക്കുന്നു പാകിസ്താനികളെ, ചാവേറാക്രമണത്തിന് പിന്നില്‍ 12 പാകിസ്താനികള്‍

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ചയുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 19 പേര്‍ അറസ്റ്റിലായി. 12 പാകിസ്താനികളും ഏഴ് സ്വദേശികളുമാണ് പിടിയിലായത്. മദീനയിലെ പ്രവാചക പള്ളിയ്ക്ക് മുന്നിലും, ദമാമിനടുത്തെ ഖത്തീഫിലെ ഷിയ പള്ളി, ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്.

മൂന്ന് ചാവേര്‍ ആക്രമണങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ചെറിയ പെരുന്നാളിന് തൊട്ടുമുമ്പായി മദീനയില്‍ പോലും നടന്ന ഈ ആക്രമണത്തെ ഏറെ ഞെട്ടലോടെയാണ് ലോകം നോക്കിക്കണ്ടത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഒട്ടേറെ നിരീക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

terrorist

മുന്‍പ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പടെ പ്രതിയായിട്ടുള്ള നയീര്‍ മുസ്ലീം ഹമാദ്(26) ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് സംശയിക്കപ്പെടുന്നത്. മദീനയില്‍ മാത്രം നാല് സുരക്ഷ ഭടന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൗദിയിലെ ഷിയാ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നതായി മുമ്പും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+