മണി എക്‌സ്‌ചേഞ്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് സാഹസികമായി കീഴടക്കി
അബുദാബി: അബുദാബിയിലെ ഒരു പ്രമുഖ മണി എക്‌സ്‌ചേഞ്ചില്‍ പര്‍ദയണിഞ്ഞെത്തിയ സ്ത്രീ മോഷണ ശ്രമത്തിനിടെ പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് സ്ത്രീ കളിത്തോക്കുമായി പ്രവേശിച്ചത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സ്ത്രീ പെട്ടിയിലുണ്ടായിരുന്ന പണം ആവശ്യപ്പെടുകയായിരുന്നു. ഇതേ സമയം പോലീസ് ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച അലര്‍ട്ട് ലക്ഷ്യമാക്കി പ്രതേക പോലീസ് സംഘം എക്‌സ്‌ചേഞ്ച് വളയുകയായിരുന്നു. അതിസാഹസികമായി അകത്ത് പ്രവേശിച്ച സംഘം നിമിഷ നേരത്തിനുള്ളില്‍ സ്ത്രീയെ കീഴടക്കുകയായിരുന്നു.

തോക്കിന് പുറമെ മൂര്‍ച്ചയേറിയ കത്തിയും സ്ത്രീയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് പുറത്തു വിട്ട വിവരം അനുസരിച്ച് 33 വയസ്സുള്ള ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് സ്ത്രീ. ഏതാണ്ട് ഒന്നര ലക്ഷത്തിന്റെ കടം വീട്ടുന്നതിനാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്നും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അനധികൃതമായാണ് ഇവര്‍ രാജ്യത്ത് തങ്ങിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരില്‍ സംശയം ഇല്ലാതിരിക്കാനും സുരക്ഷാ കേമറയില്‍ മുഖം മനസ്സിലാകാതിരിക്കുവാനും വേണ്ടിയാണ് അബായ ധരിച്ചതെന്നും വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യുറ ഉപയോഗിച്ചിരുന്നതായും അബുദാബി സി.ഐ.ഡി മേധാവി കേണല്‍ റാഷിദ് മുഹമ്മദ് ബൊര്‍ഷിദ് അറിയിച്ചു. പ്രതിയെ കീഴടക്കുന്ന വീഡിയോ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.












Click it and Unblock the Notifications