കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ മായം കഴിച്ചോട്ടേ? നിറപറയ്ക്ക് ഗള്‍ഫില്‍ നിരോധനമില്ലേ? ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍

Google Oneindia Malayalam News

ദുബായ്: പ്രമുഖ ബ്രാന്‍ഡായ നിറപറയുടെ ചില ഉത്പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. എന്നാല്‍ ഇതേ ഉത്പ്പനങ്ങള്‍ യാതൊരു വിലക്കും കൂടാതെയാണ് കേരളത്തിന് പുറത്തും യുഎഇ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളിലും വിറ്റഴിയ്ക്കുന്നത്.

അനുവദീയമായ അളവിലും കൂടുതല്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയതോടെയാണ് നിറപറയുടെ മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഒക്കെ പിന്‍വലിയ്ക്കാന്‍ ഉത്തരവുണ്ടായത്. നിറപറയുടെ ഇതേ പ്ളാന്ർറുകളില്‍ നിന്നും ഉത്പ്പാദിപ്പിയ്ക്കുന്ന വിവിധ പൊടിവര്‍ഗങ്ങളും കറുപൗഡറുകളും തന്നെയാണ് കേരളത്തിന് പുറത്തും വിറ്റഴിയ്ക്കുന്നത്. എന്ത് സുരക്ഷയാണ് ഇവയ്ക്കുള്ളത്. പ്രവാസികള്‍ ഉള്‍പ്പടെ വലിയൊരു ശതമാനമാണ് നിറപറ പോലുള്ള പ്രമുഖ ബ്രാന്‍ഡുകളെ ആശ്രയിക്കുന്നത്.

കേരളത്തിനകത്ത് മാത്രമല്ല

കേരളത്തിനകത്ത് മാത്രമല്ല

കേരളത്തിനകത്ത് മാത്രമല്ല പുറത്തും വിറ്റഴിയ്ക്കപ്പെടുന്ന പ്രമുഖ ബ്രാന്‍ഡാണ് നിറപറ. കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും കേരളത്തിന് പുറത്ത് ഇതേ ഉത്പ്പന്നങ്ങള്‍ വിറ്റഴിയ്ക്കപ്പെടുകയാണ്

യുഎഇയില്‍

യുഎഇയില്‍

യുഎഇയില്‍ ഇതുവരേയും നിറപറയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.

പരാതിയില്ല

പരാതിയില്ല

നിറപറയ്‌ക്കെതിരെ ഇതുവരേയും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറയുന്നു.

അത് 'വേ'..ഇത് 'റേ'

അത് 'വേ'..ഇത് 'റേ'

രണ്ട് ബാച്ചുകളായിട്ടാണത്രേ നിറപറയുടെ ഉത്പാദനം. കയറ്റുമതി ചെയ്യാന്‍ ഉള്ളവ പ്രത്യേകവും ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ചുള്ളവ വേറെയും ആയിട്ടാണ് ഉത്പാദനം എന്നാണ് വിശദീകരണം

പരിശോധിച്ചിട്ടില്ല

പരിശോധിച്ചിട്ടില്ല

ഫോറിന്‍ സ്റ്റാര്‍ച്ചിന്റെ അംശം നിറപറയില്‍ എത്രത്തോളം ഉണ്ടെന്നത് ദുബായ് മുന്‍സിപ്പാലിറ്റി പരിശോധിച്ചിട്ടില്ല. മാരക രാസവസ്തുക്കളായ സുഡാന്‍ റെഡ് മുതലായവയുടെ സാന്നിധ്യമുണ്ടോ എന്നാണ് പരിശോധിയ്ക്കുക

തൂക്കം കൂട്ടാന്‍

തൂക്കം കൂട്ടാന്‍

അളവ് കൂട്ടാനും മറ്റുമാണ് സ്റ്റാര്‍ച്ച് ചേര്‍ക്കുക.

പ്രാദേശിക വിപണിയില്‍

പ്രാദേശിക വിപണിയില്‍

പ്രാദേശിക വിപണിയില്‍ വില്‍ക്കപ്പെടുന്ന ഉത്പ്പന്നങ്ങളില്‍ മാത്രമാകും ഇത്തരം ക്രിത്രിമങ്ങള്‍ കാട്ടുകയെന്നും പറയുന്നു

ഇങ്ങനെ

ഇങ്ങനെ

15 മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ചാണ് നിറപറ ഉത്പ്പന്നങ്ങളില്‍ കണ്ടെത്തിയത്.

English summary
Nirapara powdered spices banned in Kerala; available in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X