നിതാഖത്:പരിശോധനകള്‍ തുടരന്നു
റിയാദ്: സൗദി അറേബ്യയില്‍ നിതാഖതിന് പ്രഖ്യാപിച്ച ഇളവിന്റെ സമയ പരിധി അവസാനിച്ചതോടെ കര്‍ശന പരിശോധനകള്‍ തുടങ്ങി. നിയമം ലംഘിച്ചും സൗദിയില്‍ തുടരുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തും. ഇതിനിടെ ആദ്യ ദിവസത്തെ പരിശോധനയില്‍ തന്നെ 300 പേര് പിടിയില്‍ ആയിട്ടുണ്ട്. 2013 നവംബര്‍ 3 നാണ് പരിശോധനകള്‍ ശക്തമാക്കിയത്.
സ്വദേശി വത്കരണത്തിന്റെ ഭാഗമായി നിതാഖത് പ്രഖ്യാപിച്ച് നാളുകള്‍ ഏറെയായിരുന്നു. കമ്പനികളുടെ പദവി ശരിയാക്കാന്‍ നിരവധി തവണ സൗദി ഭരണ കൂടം സമയം അനുവദിച്ചതും ആയിരുന്നു. ഇനിയും അംഗീകാരം ലഭിക്കാത്ത പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയില്‍ ഉണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നും ആണ് സൗദിയില്‍ എറ്റവും അധികം തൊഴിലാളികള്‍ ഉള്ളത്.

കുറേ അധികം പേര്‍ക്ക് എമര്‍ജന്‍സ് എക്സിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോഴും സൗദിയില്‍ തന്നെ തുടരുകയാണെന്നാണ് വിവരം. മലയാളികളായ മൂവായിരത്തോളം പേര് ഉണ്ടെന്നാണ് കേരള സര്‍ക്കാര്‍ ഹെല്പ് ഡസ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇവരുടെ മടക്കയാത്ര ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിച്ചേക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ എമര്‍ജന്‍സി എക്സിറ്റ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവരും, ഇതുവരേയും അപേക്ഷിക്കാത്തവരും ആയി ആയിരക്കണക്കിന് പേര് ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിതാഖതിന്റെ ഇലവ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയതോടെ ഇവരുടെയല്ലാം കാര്യം പ്രതിസന്ധിയിലാണ്. പിടിക്കപ്പെട്ടാല്‍ പിന്നെ ഇവര്‍ക്ക് ഒരിക്കലും സൗദിയിലേക്ക് തിരിച്ച് ചെല്ലാന്‍ കഴിയില്ല.
പൊതു സ്ഥലങ്ങളിലും തൊഴില്‍ കേന്ദ്രങ്ങളിലും അധികൃതര്‍ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടങ്ങിയിട്ടില്ല. രേഖകള്‍ ശരിയാകാത്ത, എമര്‍ജന്‍സി എക്സിറ്റ് ലഭിക്കാത്ത പലരും ഇപ്പോള്‍ ഒഴിവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications