നിഴല്‍ തീരുന്നിടം ഡോക്യുമെന്ററി ചിത്രീകരണം ദുബായില്‍ ആരംഭിച്ചു
ദുബായ്: ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവാസി ഭാരതീയ പുരസ്കാരം നല്കി ആദരിച്ച അഷ്റഫ് താമരശേരിയുടെ ജീവിതത്തെയും കര്‍മ മേഖലയെയും ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന നിഴല്‍ തീരുന്നിടം ഡോക്യുമെന്ററിയുടെ ചിത്രീകരണം നാട്ടിലും ഗള്‍ഫിലുമായി പൂരോഗമിക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുവ്വായിരത്തോളം മൃതദേഹങ്ങള്‍ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ കയറ്റി അയച്ച അഷ്റഫ് താമരശേരിയുടെ നിസ്വാര്‍ത്ഥ സേവനപ്രവര്‍ത്തനങ്ങള്‍ യു.എ.ഇയില്‍ വസിക്കുന്ന ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചതാണ്. ഇന്ത്യയുടെ വിശിഷ്യാ കേരളീയ സമൂഹത്തിന്റെ യശസ്സുയര്ത്തിപ്പിടിച്ച് സേവന രംഗത്ത് ഒറ്റയാള്‍ പോരാട്ടംനടത്തുന്ന അഷ്റഫ് താമരശേരിയുടെ ജീവിതം പകര്‍ത്തുന്ന ചിത്രം മലയാളത്തിനു പുറമെ അറബിയിലും ഇംഗ്ലീഷിലും ഡബ്ബ് ചെയ്യുന്നുണ്ട്.

റിജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ.പി.ശംസുദ്ധീന്‍ ബിന്‍ മുഹിയുദീന്‍ ഡോക്യമെന്റി ചിത്രീകരണത്തിന്റെ സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. രചനയും സംവിധാനാവും നിര്‍വഹിക്കുന്ന അമ്മാര്‍ കിഴുപറമ്പ്, അഷ്റഫ് താമരശ്ശേരി, കാമറാമാന് അഷ്റഫ് അലി, ഓപണ്‍ പേജ് സി.ഇ.ഒയും ഡോകുമെന്ററി നിര്‍മ്മാതാവുമായ ഫൈസല്‍ മേലടി, ഗള്‍ഫ് മെയില്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ഇ.കെ. ദിനേശന്, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജനുവരി 28 നു ദുബായ് ഖിസൈസ് ന്യൂ വേള്‍ഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലയം 2016 ല്‍ ആദ്യ പ്രദര്‍ശനം നടക്കും.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications