ഫുജൈറയില്‍ പട്ടിയിറച്ചി വിറ്റിട്ടില്ലെന്ന്
ഫുജൈറ: ഫുജൈറയിലെ ചില ഹോട്ടലുകളില്‍ പട്ടിയിറച്ചി വിഭവങ്ങള്‍ വില്‍ക്കുന്നുവെന്ന് സോഷ്യല്‍ മീഡിയകളില്‍ പരക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഫുജൈറ മുന്‍സിപ്പാലിറ്റി അധികൃതര്‍. ഫുജൈറ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ മുഹമ്മദ് അല്‍ അഫ്ഖാം ആണ് ഇക്കാര്യം അറിയിച്ചത്.
ഫുജൈറയിലെ ചില ഹോട്ടലുകളില്‍ പട്ടിയിറച്ചി വില്‍ക്കുന്നുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ യുഎഇയെ അപമാനിയ്ക്കുന്നതിനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തിയതെന്ന് മുഹമ്മദ് അല്‍ അഫ്ഖാം. മാത്രമല്ല സോഷ്യല്‍ മീഡിയകളില്‍ പട്ടിയിറച്ചി വില്‍ക്കുന്ന ഫുജൈറയിലെ ഹോട്ടല്‍ എന്ന പേരില്‍ പ്രചരിച്ച ചിത്രത്തിലെ ഹോട്ടല്‍ യുഎഇയില്‍ ഉള്ളതല്ലെന്നും അധികൃതര്‍.

മറ്റേതോ രാജ്യത്തെ ഹോട്ടലിന്റെ ചിത്രമെടുത്ത് അത് ഫുജൈറയിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സോഷ്യല്‍ മീഡിയകളില്‍ നടന്നതെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍. ഫുജൈറ മാത്രമല്ല യുഎഇ എമിറേറ്റുകളില്‍ ഒരിടത്തും പട്ടിയിറച്ചി വില്‍ക്കാറില്ലെന്നും മുന്‍സിപ്പാലിറ്റി. പ്രചാരണം നടത്തിയവരെ കണ്ടെത്തുമെന്നും അവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications