യുഎഇ: ജോലി സമയത്തില്‍ ഇളവ്; തൊഴിലാളികള്‍ക്ക് അനുഗ്രഹമായി എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ ഇടപെടല്‍
അബുദാബി: യുഎഇയിലെ തൊഴിലാളികള്‍ക്ക് അനുഗ്രഹമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഇടപെടല്‍. പകല്‍ 12.30 നും മൂന്നിനും ഇടയില്‍ ജോലി ചെയ്യുന്നത് തടഞ്ഞുകൊണ്ടാണ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 15 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 16 വരെയാണ് നിയമം നിലനില്‍ക്കുക. സൂര്യാഘാതം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനാണ് പുതിയ നിയമം.
ജോലി സ്ഥലങ്ങളിലെ അപകടങ്ങളും പരിക്കുകളും നിയന്ത്രിക്കുന്നതിന്റെയും ജോലിക്കാര്‍ക്ക് സുരക്ഷയും ഇന്‍ഷ്വറന്‍സും ഉറപ്പാക്കുന്നതിന്റേയും ഭാഗമായാണ് മന്ത്രാലയം ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിട്ടുള്ളതെന്ന് യുഎഇ മാനവ വിഭശേഷി മന്ത്രി സഖര്‍ ബിന്‍ ഗുബാഷ് സയീദ് ഗുബാഷ് വ്യക്തമാക്കി.

ഇതിനൊപ്പം തൊഴിലാളികളുടെ ജോലി സമയത്തിലും മാറ്റമുണ്ട്. പ്രതിദിനം എട്ട് മണിക്കൂറുകള്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി പകലും രാത്രിയുമാണ് ജോലി സമയം നിര്‍ണ്ണയിച്ചിട്ടുള്ളത്. ഈ സമങ്ങളില്‍ അധികജോലി ചെയ്യേണ്ടിവന്നാല്‍ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ തൊഴില്‍ ദാതാക്കള്‍ ജോലി സമയം സംബന്ധിച്ച കൃത്യമാ പട്ടിക തയ്യാറാക്കണമെന്നും ഇത് തൊഴിലാളികളെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ജോലി സമയത്തെക്കുറിച്ച് അറിയിക്കുന്നതിന് പുറമേ വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടതും അനിവാര്യമാണ്.
വിശ്രമവേളകളില്‍ ജോലി ചെയ്ത് നിയമം ലംഘിക്കുന്നവരില്‍ നിന്ന് 5000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുകയും ചെയ്യും. ഒരേ കമ്പനിയിലെ കൂടുതല്‍ ആളുകള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ കമ്പനിക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടികളാവും ഇവര്‍ക്കെതിരെ സ്വീകരിക്കുക. സാങ്കേതിക കാരങ്ങള്‍ കൊണ്ട് ജോലി തുടരേണ്ടിവരുമ്പോള്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഥമശുശ്രൂഷ നല്‍കുകയും തണുത്ത വെള്ളം, വിശ്രമിക്കാനുള്ള സ്ഥലം എന്നിവ നല്‍കണമെന്നുമാണ് മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നത്.












Click it and Unblock the Notifications