സ്‌കൂള്‍ ഫീസ് വൈകിയാല്‍ പിഴ നല്‍കേണ്ടതില്ലെന്ന് കെഎച്ച്ഡിഎ
ദുബായ്: രണ്ടു ദിവസം സ്‌കൂള്‍ ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ പിഴയായി ദിവസം 50 ദിര്‍ഹം നിരക്കില്‍ രണ്ടു ദിവസത്തെ പിഴയടക്കാന്‍ ആവശ്യപ്പെട്ട സ്‌കൂളിന് കെഎച്ഡിഎ താക്കിതു നല്‍കി. ഇത്തരത്തില്‍ ഫീസ് അടക്കാന്‍ വൈകിയാല്‍ പിഴ ഒടുക്കാന്‍ സ്‌കൂളിന് അധികാരമില്ലെന്നും അധിക്രതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കെഎച്ച്ഡിഎ ക്ക് ലഭിച്ച രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെഎച്ച്ഡിഎ സിസ്റ്റം ആന്റ് ലൈസന്‍സിംങ് വിഭാഗം തലവന്‍ മുഹമ്മദ് ദര്‍വീശ് സ്‌കൂള്‍ അധിക്രതരുടെ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയത്.

പല വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ഫീസ് അടക്കാന്‍ വൈകിയാല്‍ നടപടി കൈകൊള്ളുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഞായറാഴ്ച കുട്ടിയുടെ ഫീസ് അടക്കാന്‍ വന്ന രക്ഷിതാവിനോടാണ് വ്യാഴം വെള്ളി ദിനങ്ങളിലെ പിഴയായി 100 രൂപ അടക്കാന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications