Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്; സ്കൂള്‍ ഫീസ് ഉയര്‍ത്തില്ല

Dubai
ദുബായ്: ദുബായിലെ സ്‌കൂളുകളില്‍ രജിസ്‌ട്രേന്‍ ഫീസ് ഉയര്‍ത്തില്ലെന്ന് ഹ്യമന്‍ ഡിവലപ്‌മെന്റ് അതോറിറ്റി ദുബായ് (കെഎച്ച്ഡിഎ) അറിയിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ട്യൂഷന്‍ ഫീസിന്റെ 10 ശതമാനം മാത്രം നല്‍കിയാല്‍ മതിയെന്നും 2012ല്‍ നിലവില്‍ വന്ന ഈ വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ലെന്നും കെഎച്ച്ഡിഎ അറിയിച്ചു

യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മതിയായ കാരണങ്ങളില്ലാതെ രജിസ്‌ട്രേന്‍ ഫീസ് ഉയര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായില്‍ ഇത്തരത്തിലൊരു ഫീസ് വര്‍ദ്ധന ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

സ്വകാര്യ സ്‌കൂളുകള്‍ ട്യൂഷന്‍ ഫീസിന്റെ 30 ശതമാനം രജിസ്‌ട്രേഷന്‍ ഫീസ് ആയി ഈടാക്കുന്നുവെന്നായിരുന്ന രക്ഷകര്‍ത്താക്കള്‍ ആരോപിച്ചിരുന്നത്. ട്യൂഷന്‍ ഫീസിന്റെ പത്ത് ശതമാനം മാത്രമാണ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഈടാക്കേണ്ടിയിരുന്നത്.

അബുദാബി, ഷാര്‍ജ, ദുബായ് എന്നീ എമിറേറ്റുകളിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്‌കൂള്‍ ഫീസ് ഉയര്‍ത്തിയത്. ഫീസ് ഉയര്‍ത്തിയിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായതോടെ ഇനി രക്ഷകര്‍ത്താക്കള്‍ക്ക് ആസ്വയിയ്ക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+