Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃത ടാക്സി യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കില്ല

അബുദാബി: തലസ്ഥാന നഗരിയില്‍ അനധികൃത ടാക്സികള്‍ കണ്ടെത്താനും നിയമം ലംഘിക്കുന്നവരെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കാനും അധിക്രതര്‍ നടപടികള്‍ ആരംഭിച്ചു. വ്യാഴം വെള്ളി ദിനങ്ങളിലാണ് മലയാളികളടക്കമുള്ളവര്‍ കള്ള ടാക്സി സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്.

എന്നാല്‍ ഇത്തരത്തിലുള്ള ടാക്സി സര്‍വ്വീസുകള്‍ വന്‍വിപത്തുകള്‍ക്ക് കാരണമാകുമെന്നും കുടുംബങ്ങളടക്കം പലരും കള്ള ടാക്സികളില്‍ കൊള്ളയടിക്കപ്പെട്ട സംഭവങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധിക്രതര്‍ വ്യക്തമാക്കി.

abudhabi

കള്ള ടാക്സി യാത്രക്കിടയില്‍ ഗുരുതരമായ അപകടങ്ങള്‍ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ പോലും ചിലപ്പോള്‍ ലഭിച്ചേക്കില്ലെന്നും ട്രാന്‍സാഡ് വ്യക്തമാക്കുന്നു. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. 5000 മുതല്‍ 10,000 വരെ ദിര്‍ഹം പിഴയും 30 ദിവസം തടവും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ച് പിടിക്കപ്പെടുന്നവരെ നാടുകടത്തുമെന്നും അധിക്രതര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+