നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ഇടനിലക്കാര്‍ വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
ദുബായ്:നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കാന്‍ കുവൈത്തും തയ്യാറായി, നഴ്‌സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവക്കൊന്‍ ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചു. ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കും.
വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു തൊട്ടു പിറകെയാണ് ഇടനിലക്കാരെ ഒഴിവാക്കി നഴ്‌സുമാരെ നേരിട്ട് നിയമിക്കുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം സന്നദ്ധത അറിയിച്ചിരിക്കുന്നത് .

നഴ്‌സുമാരുമായി നേരിട്ട് കരാര്‍ ഒപ്പുവെക്കാന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സമ്മതിച്ചതായി കുവൈത്ത് നഴ്‌സിങ് അസോസിയേഷന്‍ ചെയര്‍മാന്‍ ബന്ദര്‍ അല്‍ഇന്‍സി മാധ്യമങ്ങളെ അറിയിച്ചു.
. നഴ്‌സിംഗ് നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കാന്‍ ഇന്ത്യക്ക് പിന്നാലെ കുവൈത്തും തീരുമാനിച്ചാല്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് ബിരുധധാരികള്‍ക്കാകും അത് ഏറെ ഗുണകരമായിരിക്കും.












Click it and Unblock the Notifications