കുവൈത്ത്; വനിതാ പോലീസുകാര്‍ മേക്കപ്പിടരുത്
കുവൈത്ത് സിറ്റി: കുവൈത്തിലെ വനിതാ പൊലീസുകാര്‍ക്ക് മേക്കപ്പ് ഉപയോഗിയ്ക്കുന്നതിന് നിരോധനം. മുഖത്ത് യാതൊരു വിധത്തിലുള്ള മേക്കപ്പുകളും പാടില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. മേക്കപ്പ് മത്രമല്ല നെയില്‍ പോളിഷും ഹെയര്‍ ഡൈയും ഉപയോഗിയ്ക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പൊലീസ് എന്ന് കേട്ടാല്‍ ആവേശത്തോടെ ജോലി ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ചില കുവൈത്ത് സുന്ദരിമാര്‍ മേക്കപ്പിന് നോ പറഞ്ഞതോടെ ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ രണ്ടാമതും ആലോചിയ്ക്കുന്നതായാണ് സൂചന.

എന്തിനാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നല്ലേ. അതിനുമുണ്ട് ചില കാരണങ്ങള്‍. പൊലീസുകാരികള്‍ അധിക മേക്കപ്പ് ഉപയോഗിയ്ക്കുന്നതും നെയില്‍ പോളിഷ് ഉപയോഗിയ്ക്കുന്നതും ശ്രദ്ധയില്‍ പെട്ടതാണ് ഇത്തരമൊരു നീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചത്.
അല്‍ അന്‍ബ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യൂണിഫോം വൃത്തിയായി ധരിയ്ക്കാന്‍ വനിത പൊലീസുകാര്‍ ശ്രദ്ധിയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications