Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു 'പേരും' നിരോധിച്ചിട്ടില്ലെന്ന് സൗദി

റിയാദ്: മതവികാരം വ്രണപ്പെടുമെന്ന് വിശദീകരിച്ച് സൗദി അറേബ്യ അമ്പതോളം പേരുകള്‍ നിരോധിച്ചെന്ന് ദേശീയ മാധ്യമങ്ങളുള്‍പ്പടെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ അങ്ങനെ ഏതെങ്കിലും പേരുകള്‍ നിരോധിച്ചുകൊണ്ട് പട്ടിക പുറത്തുവിട്ടിട്ടില്ലെന്ന് സൗദി ആഭ്യന്തരവകുപ്പ് ഉദ്യോഗിക വക്താവ് മുഹമ്മദ് അള്‍ ജാസര്‍ അറിയിച്ചു.

മതവിക്രം വ്രണപ്പെടുമെന്നതിനാല്‍ രാജ്യത്തിന്റെ സംസാകരത്തിനും മതത്തിനും യോജിക്കാത്ത പേരുകള്‍ നിരോധിക്കുന്നു എന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. അതേ സമയം മതപരമായി വിലക്കുകള്‍ ഉള്ളതും സാമൂഹുകമായി അനുചിതവുമുള്ള പേരുകള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാതിരിക്കുന്ന നടപടി തുടരുമെന്ന് സൗദി ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

saudi

പേരുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രവാസികളെ ഏറെ ആശങ്കയിലാക്കിയരുന്നു. രാജസ്ഥാനുമായി ബന്ധപ്പെട്ട പേരുകളാണ് പ്രധാനമായും നിരോധന പട്ടികയില്‍ ഉണ്ടായിരുന്നത്.

മായ, രമ, ലിന്റ, ആലീസ്, അബ്ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്ദുള്‍ നബി, അബ്ദുള്‍ ഹുസൈന്‍ തുടങ്ങി കേരളത്തിലും അധികം കണ്ടവരുന്ന പേരുകളും പട്ടികയിലുള്‍പ്പെട്ടു. പേരുകളുടെ നിരോധനം സൗദിയിലെ വിദേശികള്‍ക്കും ബാധകമാകുമെന്ന് പറഞ്ഞതാണ് ഏറെ ആശങ്ക സൃഷ്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+