ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ്: സൗദി-ഖത്തര്‍ മല്‍സരങ്ങള്‍ക്ക് മൂന്നാമതൊരു വേദി അനുവദിക്കില്ലെന്ന് എഎഫ്സി
റിയാദ്: അടുത്തമാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ചാപ്യന്‍സ് ലീഗ് ഫുട്ബോള്‍ മല്‍സരത്തിന് നിഷ്പക്ഷ വേദി അനുവദിക്കാനാവില്ലെന്ന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഹോം മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ ഫുട്ബോള്‍ ടീമിന് സൗദി അറേബ്യ ആതിഥ്യമരുളുകയും എവേ മല്‍സരങ്ങള്‍ക്കായി ഖത്തറിലേക്ക് സൗദി ടീം പോവുകയും ചെയ്യണമെന്നതാണ് ഏഷ്യന്‍ ബുട്ബോള് കോണ്‍ഫെഡറേഷന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധന.
ഖത്തര്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് മറ്റേതെങ്കിലും നിഷ്പക്ഷ വേദികളിലേക്ക് മാറ്റണമെന്ന സൗദി ഭരണകൂടത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോണ്‍ഫെഡറേഷന്റെ പ്രസ്താവന. ഖത്തറുമായി ഉപരോധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സൗദിയുടെ അഭ്യര്‍ഥന. യുഎഇയുടെ എവേ മല്‍സരങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണെന്നും എ.എഫ്.സി അറിയിച്ചു. സംഘടനയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ സുരക്ഷാ പ്രശ്നങ്ങളും വിലയിരുത്തിയ ശേഷമാണ് സംഘടന ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അടുത്തമാസം 12ന് ആരംഭിക്കുന്ന ചാംപ്യന്‍ഷിപ്പിന് സൗദി ഫുട്ബോള്‍ ടീമുകള്‍ ഖത്തറിലേക്ക് എവേ മല്‍സരങ്ങള്‍ക്കായി പോവേണ്ടതുണ്ട്. എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയിലെ സൗദി അറേബ്യയുടെ അല്‍ ഹിലാല്‍ ടീം ഖത്തറിന്റെ അല്‍ റയ്യാന്‍ ടീമുമായാണ് മല്‍സരിക്കേണ്ടത്.

ഖത്തറിന്റെ അല്‍ സദ്ദ് ടീം യുഎഇയുടെ അല്‍ വാസല്‍ ടീമിനൊപ്പം ഗ്രൂപ്പ് സിയിലും ഖത്തറിന്റെ അല്‍ ദുഹൈല്‍ യുഎഇയുടെ അല്‍ വഹ്ദയുമായി ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഖത്തറിലേക്ക് യാത്രാ നിരോധനവും ഉപരോധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മല്‍സരങ്ങള്‍ മൂന്നാമതൊരു വേദിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സൗദി മുന്നോട്ടുവന്നത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications