ഒമാനില്‍ ബംഗാളിക്ക് ഇനി വിസയില്ല!
മസ്‌കറ്റ്: അവിദഗ്ധ തൊഴിലാളികളായ ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണ്ട സാഹചര്യത്തില്‍ ഈ രാജ്യത്ത് നിന്നുള്ള തൊഴിലാളികള്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. പ്രൊഫഷനുകള്‍ക്കും നിലവിലെ വിസക്കാര്‍ക്കും നിയന്ത്രണം ബാധകമായിരിക്കില്ല.
പോലീസിന്റെ ഭാഗത്ത് നിന്നുള്ള ശുപാര്‍ശയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനധിക്രതമായി രാജ്യത്ത് തങ്ങുന്നവരുടെ കണക്ക് എടുത്തപ്പോഴും ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളാണ് കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ വിസാ നിയന്ത്രണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ബംഗ്‌ളാദേശ് എംബസി അറിയിച്ചു.












Click it and Unblock the Notifications