കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെര്‍മിറ്റില്ലാതെ മക്കയിലെത്തുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി.

Google Oneindia Malayalam News

സൗദി: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രയാസ രഹിതമായി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയിലെത്തുന്നവരെ കണ്ടെത്തുവാനുള്ള പരിശോധന കര്‍ശനമാക്കാന്‍ അധിക്രതര്‍ നടപടികള്‍ ആരംഭിച്ചു.

ഹജ്ജ് നിയമങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ജനങ്ങളും ബാധ്യസ്ഥരാണ്.

haj

അതില്‍ സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവില്ല. പിടിക്കപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷകള്‍ക്ക് പുറമെ ഭീമമായ സംഖ്യ പിഴ ഈടാക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് ബിന്‍ നഷ്ത് അല്‍ ഖഹിതാനി അറിയിച്ചു.

വാഹനങ്ങളില്‍ അനധിക്രതമായി മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ബ്രിഗേഡിയര്‍ അറിയിച്ചു. വിവധ ഭാഗങ്ങളില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ പുതുതായി ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഗതാഗതം സൗകര്യപ്രദമാക്കി കൊണ്ടു തന്നെ പരിശോധന കര്‍ശനമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
no one can entered mecca without permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X