കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; ഇസ്ലാം വിരുദ്ധം, നോഹയ്ക്ക് വിലക്ക്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ഹോളിവുഡ് ചിത്രം നോഹയ്ക്ക് യുഎഇയില്‍ വിലക്ക്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുകയും എല്ലാ മതങ്ങളെപ്പറ്റിയും പരമാര്‍ശിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് നാണല്‍ മീഡിയ കൗണ്‍സില്‍.

ബിബ്ളിക്കല്‍ എപ്പിക്കായ നോഹ സംവിധാനം ചെയ്തിരിയ്ക്കുന്നത് ഡാരന്‍ അറോണോഫ്‌സ്കിയാണ്. പ്രളയത്തില്‍ നിന്നും തന്നെയും വശംത്തെയും രക്ഷിയ്ക്കാന്‍ നോഹ നടത്തുന്ന ശ്രമങ്ങളും മറ്റുമാണ് കഥയുടെ പഞ്ചാത്തലം, ബൈബിളില്‍ പരാമര്‍ശിയ്ക്കുന്ന നോഹയെപ്പോലെ ഖുറാനില്‍ നൂഹ് നബിയെപ്പറ്റി പരാമര്‍ശിയ്ക്കുന്നു

noah

പ്രളയത്തില്‍ നിന്ന് ലക്ഷപ്പെടുന്നതിനായി നൂഹ് നബിയും കപ്പലുണ്ടാക്കിയതായും നബിയുടെ കപ്പല്‍ തുര്‍ക്കിയിലെ 6800 അടി ഉയരമുള്ള ജൂദി പര്‍വ്വതത്തില്‍ ചെന്നു പതിച്ചുവെന്നും ഖുറാനില്‍ പരാമര്‍ശിയ്ക്കുന്നു. മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങിലും നോഹ പ്രദര്‍ശിപ്പിയ്ക്കില്ല. ഇസ്ലാം പറയുന്നതിനും വിശ്വസിയ്ക്കുന്നതിനും വിരുദ്ധമാണ് ചിത്രമെന്ന് സമിതി വിലയിരുത്തിയിരുന്നു. ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലും ചിത്രത്തിന് വിലക്കുണ്ട്.

English summary
Noah is banned in the UAE, confirms top censorship official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X