എപി അസ്ലം പ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിക്കുന്നു.
ദുബായ്: യുഎഇ യിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവും ദുബായ് ഭരണാധികാരിയുടെ സാബീല്‍ കൊട്ടാരം അഡ്മിനിസ്ട്രേറ്ററുമായിരുന്ന എപി അസ്ലമിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ക്ഷേമ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എപി അസ്ലം പ്രതിഭാ പുരസ്‌കാരത്തിനും (2 പേര്‍ക്ക്) സംഘടനകള്‍ക്കായുള്ള എപി അസ്ലം അച്ചീവ്മെന്റ് അവാര്‍ഡിനും നോമിനേഷനുകള്‍ പൊതുജനങ്ങളില്‍ നിന്നും ക്ഷണിക്കുന്നു.
ജീവകാരുണ്യ സേവന മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തുന്ന കേരളീയരെയും, വ്യവസായ വാണിജ്യ മേഖലയില്‍ സാമൂഹ്യ പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരെയുമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.കേരളത്തില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് അച്ചീവ്മെന്റ് അവാര്‍ഡിനായി പരിഗണിക്കുകയെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിശദമായ നോമിനേഷനുകള്‍ ആഗസ്റ്റ് 15 ന് മുന്‍പ് ലഭിക്കത്തക്കവിധം ജനറല്‍ സെക്രട്ടറി, ക്ഷേമ ഫൗണ്ടേഷന്‍, റ്റി.സി 49/368(1) കമലേശ്വരം മണക്കാട് തിരുവന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലോ അയ്ക്കേണ്ടതാണ്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ്അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356551157 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications