പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍, ആനുകൂല്യങ്ങള്‍; നോര്‍ക്കയില്‍ അംഗത്വമെടുക്കാന്‍
ദോഹ: കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന കേരളീയരുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി സംസ്ഥാന നോര്‍ക്ക വകുപ്പിന്റെ ഫീല്‍ഡ് എജന്‍സിയാണ് നോര്‍ക്ക. പ്രവാസി മലയാളികള്‍ക്ക് വേണ്ടി ഒട്ടേറെ ആനുകൂല്യങ്ങളും പദ്ധതികളുമാണ് നോര്‍ക്കയിലുള്ളത്. നോര്‍ക്കയില്‍ അംഗ്വതമെടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
https://norkaroots.org/ml/nrk-id-card എന്ന സെറ്റില്‍ പ്രവേശിച്ച് പുതിയ ഒരു അക്കൗണ്ട് എടുത്തതിന് ശേഷം വേണം അംഗത്വത്തിന് അപേക്ഷിക്കാന്‍. 18നും 70നും ഉടയില്‍ പ്രായമുള്ള കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. 6 മാസത്തില്‍ കുറയാത്ത കാലാവധിയുള്ള വീസയും പാസ്പോര്‍ട്ടും ഉണ്ടാകണം. പാസ്പോര്‍ട്ടിന്റെ ആദ്യത്തെ പേജും അവസാനത്തെ മേല്‍വിലാസമടങ്ങിയ പേജിന്റെയും പകര്‍പ്പ്, തൊഴില്‍ വീസ/റസിഡന്‍സ് പെര്‍മിറ്റ് പകര്‍പ്പ്, ഫോട്ടോ എന്നിവയാണ് അംഗത്വത്തിന് ആവശ്യമായ രേഖകള്‍. അംഗത്വത്തിനായി ജി എസ് ടി ഉള്‍പ്പടെ 372 രൂപയാണ് ഫീസായി അടക്കേണ്ടത്.

തിരികെയെത്തിയ പ്രവാസി കേരളീയര്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങുക തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്നു. സാന്ത്വന പദ്ധതിക്കായി അപേക്ഷിക്കുന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവര്‍ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
പ്രവാസി ഇന്‍ഷൂറന്‍സ്
പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയാണ് പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗുരുതര രോഗത്തിനുള്ള ചികിത്സയ്ക്കായി 1 ലക്ഷം രൂപ, അപകട മരണത്തിന് 2 ലക്ഷം, അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇന്‍ഷുറന്‍സ് കവറേജ്. ഒരു വര്‍ഷത്തേക്ക് 649 രൂപയാണ് ഇന്‍ഷുറന്‍സ് ഫീസായി ഈടാക്കുന്നത്.
പ്രവാസി പുനരധിവാസ പദ്ധതി
വിദേശത്ത് നിന്ന് മടങ്ങി നാട്ടില്‍ സ്ഥിരതാമസമാക്കുന്നവര്‍ക്കുള്ളതാണ് പ്രവാസി പുനരധിവാസ പദ്ധതി. രണ്ട് വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്കാണ് ആനൂകൂല്യം ലഭിക്കുകയുള്ളൂ. നോര്‍ക്കയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സംരംഭങ്ങള്‍ തുടങ്ങാനുള്ള വായ്പകള്‍ ലഭിക്കും. 3 ലക്ഷം വരെ മൂലധന സബ്സിഡിയും കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 3 ശതമാനം പലിശ സബ്സിഡിയും ലഭിക്കുന്നതാണ്.
മൃതദേഹം നാട്ടിലെത്തിക്കാന്‍
പ്രവാസികളുടെ ഭൗതിക അവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നിയമപരമായ അവകാശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം. പ്രവാസി കേരളീയന്റെ മൃതദേഹം വിമാനത്തിലോ ട്രെയിനിലോ മറ്റേതെങ്കിലും വാഹനത്തിലോ ഏറ്റവും ചിലവുകുറഞ്ഞ രീതിയില്‍ സ്വദേശത്തു എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് സഹായിക്കുന്നു. പ്രവാസിയുടെ മൃതശരീരം തിരികെ എത്തിക്കുന്നതിന് ചെലവായ തുക പിന്നീട് ആശ്രിതര്‍ക്ക് തിരിച്ചു കൊടുക്കുകയാണ് പതിവ്. അത്യധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് മാത്രമാണ് ഈ പദ്ധതിക്കായി അപേക്ഷിക്കുവാന്‍ കഴിയുക












Click it and Unblock the Notifications