Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി മലയാളികളുടെ മക്കള്‍ക്കായി സ്കോളർഷിപ്പ്: നോർക്ക-റൂട്ട്സില്‍ ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ,പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും 2023-24 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. 2023 ഡിസംബര്‍ 07 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും ,രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ (മുൻ പ്രവാസികളുടെ) മക്കൾക്കുമാണ് പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിലധികരിക്കാൻ പാടില്ല.

നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനായി നോർക്കാ റൂട്ട്സിന്റെ www.scholarship.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ വിശദവിവരങ്ങൾ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

അതേസമയം, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരത്തുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (NIFL) പുതിയ OET/IELTS (OFFLINE/ONLINE) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. IELTS ബാച്ചിലേയ്ക്ക് ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന NIFL സെന്ററില്‍ ഓഫ്‌ലൈൻ ക്ലാസുകളുടെ സമയം രാവിലെ 09.00 AM മുതൽ ഉച്ചയ്ക്ക് 01.00-PM വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു (01.00 PM) മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് (05.00 PM) മണി വരെയും ആയിരിക്കും. ഓഫ് ലൈന് ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം 2 മാസവും ഓൺലൈൻ ബാച്ചുകളുടെ കോഴ്സ് ദൈർഘ്യം ഒരു മാസവുമായിരിക്കും. മുൻകാലങ്ങളിൽ OET/IELTS പരീക്ഷ എഴുതിയവര്‍ക്കു മാത്രമായിരിക്കും ഓൺലൈൻ ബാച്ചിലേക്കുള്ള പ്രവേശനം. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്‌ലൈൻ പഠിക്കുന്ന ബി.പി.എൽ, എസ് .സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എ.പി.എൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് മാത്രം ( 4425 രൂപ ) അടച്ചാൽ മതിയാകും. ഓൺലൈൻ പഠിക്കാൻ താല്‍പര്യമുള്ള വിദ്യാർത്ഥികളും 25% ഫീസ്‌ സബ്സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.

യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ കണ്ടീഷൻഡ് ക്ലാസ് മുറികൾ എന്നിവ എന്‍.ഐ.എഫ്.എല്‍ ന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് +91-7907323505 എന്ന മൊബൈല്‍ നമ്പറിലോ, നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളിലോ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+