വിസിറ്റിംഗ് വിസയ്ക്ക് മൊബൈലിലൂടെ അപേക്ഷിയ്ക്കാം

ആപ്ളിക്കേഷന് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ഡിഎന്‍ആര്‍ഡി ഉദ്യോഗസ്ഥര്‍. വിസ അപേക്ഷകള്‍ക്കായി ഇ-പ്ലാറ്റ്‌ഫോം സേവനം ഉപയോഗിയ്ക്കുകയാണെന്ന് ഡിഎന്‍ആര്‍ഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മാരി പറഞ്ഞു.
രണ്ട് ഘട്ടങ്ങളായിട്ടാണ് മൊബൈല്‍ ആപഌക്കേഷന്‍ പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ വിസ പുതുക്കുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനും വേണ്ടി മാത്രമേ ആപഌക്കേഷന്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.രണ്ടാം ഘട്ടത്തിലാണ് വിപുലീകരിച്ച ആപഌക്കേഷന്‍ പുറത്തിറക്കുന്നത്. രണ്ടാം ഘട്ടം മുതലാണ് വിസിറ്റ് വിസയ്ക്കുള്ള അപേക്ഷ മൊബൈലിലൂടെ അയക്കാന്‍ കഴിയുന്നത്. അടുത്തവര്‍ഷത്തോട് കൂടി മാത്രമേ പദ്ധതി പൂര്‍ണമായും നടപ്പിലാവുകയുള്ളൂ.












Click it and Unblock the Notifications