മഅദനിയുടെ ജീവന്‍ രക്ഷിക്കണം; പ്രവാസി സംഘടന
ദുബായ്: ആരോഗ്യനില അനുദിനം വഷളായി കൊണ്ടിരിക്കുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തില്‍ എത്തിച്ചു അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഈ വിഷയത്തില്‍ പൊതുസമൂഹം ഇനിയും തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും പിള്‍സ് കള്‍ച്ചറല്‍ ഫോറം യു.എ.ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു കണ്ണിനു ഭാഗികമായും മറ്റെ കണ്ണിനു പൂര്‍ണ്ണമായും അന്ധത ബാധിച്ച അദ്ദേഹത്തിന്റെ കൈകള്‍ക്ക് തരിപ്പ് ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ബാംഗ്ലൂര്‍ കേസിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുകയും നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിട്ട് മൂന്നര വര്‍ഷം പിന്നിട്ടു കഴിഞ്ഞെന്നും സാക്ഷി വിസ്താരം 99 ശതമാനവും പൂര്‍ത്തിയായ കേസില്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ കഴിയാത്ത കര്‍ണ്ണാടക സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും വരെ വിധി പ്രസ്താവം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പി.സി.എഫ്. ആരോപിച്ചു.

ഇല്യാസ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ റഷീദ് അറക്കല്‍, സലിം കണ്ണൂര്‍, ഇസ്മായി സി.പി., റാഷിദ് സുല്‍ത്താന്‍, സലാം നന്നമ്പ്ര ഹകീം വാഴക്കാലായി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മഅറൂഫ് സ്വാഗതവും ട്രഷറര്‍ നൂറുദ്ദീന്‍ പുതുതുക്കാട് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications