കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് വേണ്ടി മോദിക്ക് നിവേദനം! അതും ദുബായിൽ നിന്ന്! യുഎഇയിൽ ദിലീപ് ഇപ്പോഴും ജനപ്രിയൻ...

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ വോയിസ് ഓഫ് ഹ്യൂമാനിറ്റിയാണ് ജയിലിൽ കഴിയുന്ന താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

ദുബായ്: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രവാസി മലയാളികളുടെ സംഘം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ വോയിസ് ഓഫ് ഹ്യൂമാനിറ്റിയാണ് ജയിലിൽ കഴിയുന്ന താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയിൽ മലയാളി യുവതിക്ക് തടവ് ശിക്ഷ! രണ്ടര വർഷം പുറംലോകം കാണില്ല, ഗർഭം അലസി....ഓസ്ട്രേലിയയിൽ മലയാളി യുവതിക്ക് തടവ് ശിക്ഷ! രണ്ടര വർഷം പുറംലോകം കാണില്ല, ഗർഭം അലസി....

കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...

ജനപ്രിയ നടൻ ദിലീപിന് മാനുഷിക പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ ശത്രു സംഘം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് നടൻ ഇന്നും ജയിലിൽ കിടക്കുന്നതെന്നും ഇവർ ആരോപിച്ചു. വാർത്താസമ്മേളനം വിളിച്ചാണ് മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ ദിലീപിന് പിന്തുണ അറിയിച്ചത്.

വാട്സാപ്പ് കൂട്ടായ്മ...

വാട്സാപ്പ് കൂട്ടായ്മ...

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ വോയിസ് ഓഫ് ഹ്യൂമാനിറ്റിയാണ് ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗുഢാലോചന...

ഗുഢാലോചന...

രാഷ്ട്രീയ-സിനിമ-ബിസിനസ് രംഗത്തെ ശത്രുക്കൾ ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് നടൻ ജയിലിൽ കിടക്കുന്നതെന്നാണ് ഇവരുടെ ആരോപണം.

സന്ദർശനത്തിൽ ദുരൂഹത...

സന്ദർശനത്തിൽ ദുരൂഹത...

കഴിഞ്ഞദിവസം ഒരു എംഎൽഎയും സിനിമ നടന്മാരും ‌സംവിധായകരുമടക്കമുള്ള സിനിമാ പ്രവർത്തകർ ദിലീപിനെ ജയിലിൽ സന്ദർശിക്കാനെത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും ഇവർ വ്യക്തമാക്കി.

സിബിഐ അന്വേഷിക്കണം...

സിബിഐ അന്വേഷിക്കണം...

ദിലീപിനെ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച കൂട്ടായ്മയിലെ അംഗങ്ങൾ, ഇതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ...

തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ...

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അതേസമയം, അദ്ദേഹം നിരപരാധിയാണെങ്കിൽ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിവേദനം നൽകും...

നിവേദനം നൽകും...

ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നിവേദനം നൽകാനും വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്.

ആരുടെയും പ്രേരണയില്ല...

ആരുടെയും പ്രേരണയില്ല...

ഇത്തരത്തിൽ ഒരു വാർത്താസമ്മേളനം നടത്തിയതിന് പിന്നിൽ ആരുടെയും പ്രേരണയില്ലെന്നും, ദിലീപിനോടുള്ള ഇഷ്ടം കൊണ്ടാണ് വാർത്താസമ്മേളനം നടത്തിയതെന്നും കൂട്ടായ്മയിലെ അംഗങ്ങളായ ജാക്കി റഹ്മാൻ, സാബു വർഗീസ്, ഷാനിദ്, എഎച്ച് റഫീഖ്, ഷാജഹാൻ എന്നിവർ പറഞ്ഞു.

English summary
nri malayalees are supporting dileep and conducted press meet in dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X