Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി; ദുബായ് ടാക്‌സിയില്‍ ജോലി... ഇന്റര്‍വ്യൂ നാളെ, വിശദാംശങ്ങള്‍

ദുബായ്: ഒരു ജോലി കിട്ടുക എന്നത് എല്ലാവര്‍ക്കും അവശ്യമുള്ള കാര്യമാണ്. ഉയര്‍ന്ന ശമ്പളത്തിലായാല്‍ ആനന്ദത്തിന് മറ്റെന്തു വേണം. ശമ്പളം ഉയരുമ്പോള്‍ ഉത്തരവാദിത്തവും കൂടും. മലയാളികളുടെ രണ്ടാം വീട് എന്നാണ് യുഎഇ അറിയപ്പെടുക. ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിരവധിയാണ്.

യുഎഇയിലെത്തിയാല്‍ എങ്ങനെയെങ്കിലും ഡ്രൈവിങ് ലൈസന്‍സ് തരപ്പെടുത്താന്‍ ശ്രമിക്കുവരാണ് എല്ലാ പ്രവാസികളും. നാട്ടിലെ പോലെ അത്ര എളുപ്പമല്ല യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് കിട്ടുക എന്നത്. എന്നാല്‍ നാട്ടിലെ ലൈസന്‍സ് മതി, ഡ്രൈവിങ് അറിഞ്ഞാല്‍ മതി, യുഎഇയില്‍ ജോലിക്ക് അവസരമുണ്ട്. വിശദാംശങ്ങള്‍ അറിയാം...

1

ദുബായ് ടാക്‌സി കോര്‍പറേഷന്‍ പുതിയ റിക്രൂട്ട്‌മെന്റ് നടത്തുകയാണ്. വെള്ളിയാഴ്ചയാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. എല്ലാ രാജ്യക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്. ഡ്രൈവര്‍മാരുടെയും ബൈക്കര്‍മാരുടെയും ഒഴിവുകളാണുള്ളത്. വനിതകള്‍ക്കും അവസരമുണ്ട്. വനിതകളെ ഈ രംഗത്ത് കമ്പനി പ്രോല്‍സാഹിപ്പിക്കുകയാണ്.

2

23 വയസിനും 50 വയസിനുമിടയില്‍ പ്രായമുള്ളവരെയാണ് കമ്പനി ക്ഷണിക്കുന്നത്. യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ജിസിസി രാജ്യങ്ങളിലെ ലൈസന്‍സ് ആയാലും മതി. മാതൃരാജ്യത്തെ ലൈസന്‍സ് മാത്രമേയുള്ളൂ എങ്കിലും ജോലിക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്യാം.

3

ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. ജോലി ലഭിച്ചാല്‍ കമ്പനി വേണ്ട പരിശീലനം നല്‍കും. യുഎഇ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ബൈക്കര്‍ തസ്തികയിലേക്ക് ജോലിക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. യുഎഇ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ദുബായ് ടാക്‌സി കോര്‍പറേഷന്‍.

4

20000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. കൂടെ കമ്മീഷനും ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ്, താമസ സൗകര്യം എന്നിവയും ലഭിക്കും. വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ വിസിറ്റ്/റസിഡന്‍സ് വിസയുടെ പകര്‍പ്പ് കൈയ്യില്‍ കരുതണം. നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

5

യുഎഇ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സിവി എന്നിവയും കൈയ്യിലുണ്ടാകണം. വെള്ള പശ്ചാത്തലമുള്ള മൂന്ന് ഫോട്ടോകളും കൈയ്യില്‍ കരുതണം. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഇന്റര്‍വ്യൂ. അബു ഹൈല്‍ സെന്ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസ് എം11ലാണ് ഇന്റര്‍വ്യൂ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+