പ്രവാസി പെന്ഷന് സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചു
യു എ ഇ- ഇന്ത്യബിസിനസ് അവസരങ്ങള്‍ തുറന്നു കാട്ടി ഐ ബി എം സി-യു എ ഇ- ഇന്ത്യബിസിനസ് ഫെസ്റ്റ് -2017 മൂന്നാമത് പ്രോഗ്രാം അജ്മാനില്‍ അജ്മാന് പാലസ് ഹോട്ടലില്‍ നിരവധി ബിസിനസ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന
അജ്മാന്: യു എ ഇ- ഇന്ത്യബിസിനസ് അവസരങ്ങള്‍ തുറന്നു കാട്ടി ഐ ബി എം സി-യു എ ഇ- ഇന്ത്യബിസിനസ് ഫെസ്റ്റ് -2017 മൂന്നാമത് പ്രോഗ്രാം അജ്മാനില്‍ അജ്മാന് പാലസ് ഹോട്ടലില്‍ നിരവധി ബിസിനസ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. യു എ ഇ യിലെ എല്ലാ എമിറേറ്റുകളെയും സംയോജിപ്പിച്ചു 10 മാസങ്ങളിലായി നടക്കുന്ന പ്രഥമ യു എ ഇ - ഇന്ത്യബിസിനസ് ഫെസ്റ്റിന്റെ ഉദ്ഘാടനം ദുബായ് ബുര്‍ജ് ഖലീഫ -അര്‍മാനി ഹോട്ടലില്‍ വച്ചും , രണ്ടാമത് പ്രോഗ്രാം ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ഇല് വച്ചും വിജയകരമായി സംഘടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ നിക്ഷേപ , വ്യവസായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കും, വിദേശ നിക്ഷേപകര്‍ക്കും അന്താരാഷ്ട്ര വ്യാപാര സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന ചരിത്രപരമായ നാഴികക്കല്ലാണിത്.

അജ്മാന് പാലസ് ഹോട്ടലില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഐ ബി എം സി- യു എ ഇ ചെയര്‍മാനായ ഹിസ് എക്സ്സലന്‍സി ഷേഖ് ഖാലിദ് ബിന്‍ അഹമദ് അല്‍ ഹാമദും ഐ ബി എം സി ഗ്രൂപ്പിന്റെമാനേജിംഗ് ഡയറക്ടരും സി ഇ ഓ യുമായ പി.കെ. സജിത്കുമാറും സംയുക്തമായി യു എ ഇ - ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 മൂന്നാമത് പ്രോഗ്രാം അജ്മാനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി ഇ ഓ ക്ലബ് വേള്‍ഡ് വൈഡ് ഫൗണ്ടര്‍ ഡോക്ടര്‍ താരിഖ് എ നിസാമി , ഇന്ത്യ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് പ്രോഡക്റ്റ് ആന്‍ഡ് ബിസിനസ് ഡെവോലോപ്മെന്റ് ഹെഡ് പ്രതാപ് ചന്ദ്രമണി, തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് തുംബൈ മൊയ്ദീന്, ഗവണ്മെന്റ് ഓഫ് ഇന്ത്യ ഒഡിഷ സ്റ്റേറ്റ് മിനിസ്ട്രി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫാര്‍മര്‍ വെല്‍ഫെയര്‍ വെങ്കട് പാലിയ, വിസ്ട്രാ ഐടിസിഎല്‍ ഇന്ത്യ ലിമിറ്റഡ് ബിസിനസ് ഹെഡ് നീരജ് അഗര്‍വാള്‍, എഫ് എസ് ബി സി യു എ ഇ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ഖാലിദ് അബുസഹര്, ഇന്റര്‍നാഷണല്‍ ട്രേഡ് കൌണ്‍സില്‍ ഇന്ത്യ ചെയര്മാന് സമീര്‍ മിത്തല്‍ , ഇ-ടെക്കാന് ആന്റ് ബഹനസ് മാനേജിങ് ഡയറക്ടര്‍ അദ്നാന് മുഹമ്മദ് ബിന്‍ അബ്ദുല്ല , ഐല്‍ ആന്റ് എഫ് എസ്സ് സെക്യൂരിറ്റീസ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് ബിസിനസ് ഡെവോലോപ്മെന്റ് ഹെഡ് വി ഹാന്‍സ് പ്രകാശ് , കോഗ്നിസെന്‍സ് ടെക്നോളജി യുഎ ഇ റീജിയണല്‍ സെയില്‍സ് ഡയറക്ടര്‍ ക്ലിഫി സ്റ്റീഫന്‍ , ആഫ്കോം ട്രേഡിങ്ങ് യുഎ ഇ സി ഇ ഓ ജൂഡി തോമസ് ,പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലൊപ്മെന്റ് അതോറിറ്റി ചെയര്മാന് ഹേമന്ത് കോണ്ട്രാക്ടര് , ടാലി സൊല്യൂഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ദീപക് ജോര്‍ജ് , യുഎ ഇ സീനിയര്‍ ജേര്ണലിസ്റ് വി എം സതീഷ്, ഗള്‍ഫ് ടുഡേ സീനിയര്‍ റിപ്പോര്‍ട്ടര്‍ മോഹന്‍ വടയാര്‍, ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷനല്‍ ഗ്രൂപ് സി ബി ഒ & എക്സിക്യുട്ടിവ് ഡയരക്ടര്‍ അനൂപ് പി എസ്, ബെന്‍സ് ഐബിഎംസി ഇന്റര്‍നാഷണല്‍ ലോ & കംപ്ലെയ്ന്‍സ് സെന്റര്‍ പാര്‍ട്ണര്‍ അഡ്വ.ബിനോയ് ശശി ,ഐ ബി എം സി ഇന്റര്‍നാഷണല്‍ - യു എ ഇ ഗ്രൂപ് പാര്‍ട്ണര്‍ ശശികുമാര്‍, തുടങ്ങിയവരും ഇന്ത്യ , യു എ ഇ , ജി സി സി , യു എസ് , യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും പ്രത്യേക ക്ഷണിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യ ഗവണ്മെന്റ് , പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലൊപ്മെന്റ് അതോറിറ്റിയും ഐബിഎംസി ഗ്രൂപ്പും സംയുക്തമായി നാഷണല്‍ പെന്ഷന് സ്കീം പ്രവാസികളിലേക്ക് എത്തിക്കുവാനുള്ള സേവനങ്ങളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു .ഇന്ത്യ ഗവണ്മെന്റ് നാഷണല്‍ പെന്ഷന് സ്കീം വഴി പ്രവാസികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളെപ്പറ്റി പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലൊപ്മെന്റ് അതോറിറ്റി ചെയര്മാന് ഹേമന്ത് കോണ്ട്രാക്ടര് (via വീഡിയോ കോണ്‍ഫറന്‍സ് ) ചടങ്ങില്‍ സംസാരിച്ചു. പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ നാഷണല്‍ പെന്ഷന് സ്കീമില്‍ പതിനെട്ടിനും അറുപത്തിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും അംഗങ്ങളാകാമെന്നും മാസം അടയ്ക്കെടണ്ട ഏറ്റവും കുറഞ്ഞ തുക സാധാരണക്കാര്‍ക്ക് പോലും താങ്ങാവുന്ന തരത്തില്‍ അഞ്ഞൂറ് രൂപ മുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എ ഇ - ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 ഒരു പുതിയ തുടക്കമാണെന്നും ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യവസായ ബന്ധം വര്ധിപ്പിക്കിന്നതിനോടൊപ്പം രാജ്യങ്ങളുടെ ജി ഡി പി വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള കാര്യമായ സംഭാവന നല്കാന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഐ ബി എം സി ഗ്രൂപ്പിന്റെമാനേജിംഗ് ഡയറക്ടരും സി ഇ ഓ യുമായ പി.കെ. സജിത്കുമാര്‍ പറഞ്ഞു. ഇതിന്റെ പ്രാരംഭം കുറിച്ച് ദുബായ് ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ നടത്തിയ ചടങ്ങും തുടര്‍ന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്സ് ഇല് വച്ചു നടത്തിയ രണ്ടാമത് ചടങ്ങും വ ന് വിജയമായിരുന്നുവെന്നും ഇന്ത്യ യിലെയും യു എ യിലെയും വന്‍കിട നിക്ഷേപകരും കമ്പനികളും പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ് പ്രൊജക്റ്റ് ഫണ്ടുകളും ചടങ്ങില്‍ പങ്കെടുത്തുവെന്നും ശ്രീ സജിത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഗവണ്മെന്റ് , പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലൊപ്മെന്റ് അതോറിറ്റിയും ഐബിഎംസി ഗ്രൂപ്പും സംയുക്തമായി നാഷണല്‍ പെന്ഷന് സ്കീം പ്രവാസികളിലേക്ക് എത്തിക്കുവാനുള്ള പ്രഖ്യാപനം അജ്മാന് യു എ ഇ - ഇന്ത്യബിസിനസ് ഫെസ്റ്റ് 2017 ഇല് വച്ച് നടത്തിയതായും മുഴുവന്‍ പ്രവാസികളിലേക്കും ഇതിന്റെ ഗുണങ്ങള്‍ എത്തിക്കുന്നതിനു ആവശ്യമായ കാര്യങ്ങള്‍ ഐബിഎംസി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഇനിഷിയേറ്റീവിന്റെ ഭാഗമായി ചെയ്യുമെന്നും ശ്രീ സജിത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികള്‍ക്ക് യു എ ഇ യില്‍ ബിസിനസ് തുടങ്ങാന്‍ ഐ ബി എം സി കോര്‍പ്പറേറ്റ് സ്പോണ്‍സര്‍ഷിപ് പ്രോഗ്രാം ഏറെ സഹായകരമാകും .വിവിധ മേഖലകളിലെ വിദഗ്ധരെ അണിനിരത്തിയ സെമിനാറുകളിലൂടെയൂം വര്‍ക്ഷോപ്പുകളിലൂടെയും പുതിയ ആശയങ്ങളെയും അറിവുകളെയും കുറിച്ച് പുതിയ അവബോധം നല്കാന് കഴിഞ്ഞുവെന്നും ബിസിനസ് ഡൈവേഴ്സിഫിക്കേഷനിലൂടെ മുന്നേറാനുള്ള മാര്‍ഗങ്ങള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്നും ശ്രീ സജിത്ത് കൂട്ടിച്ചേര്‍ത്തു . ബിസിനസ് ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ചു വ്യവസായ രംഗത്തെ പ്രഗത്ഭര്‍ക്ക് യു എ ഇ - ഇന്ത്യ ബിസിനസ് അംബാസ്സര് & യു എ ഇ - ഇന്ത്യ ബിസിനസ് എക്സ്സീലന്സി അവാര്‍ഡുകള്‍ നല്‍കാനും പദ്ധതി ഉണ്ടെന്നും ശ്രീ സജിത്ത് അറിയിച്ചു. എക്സ്പൊ 2020, വിഷന്‍ 2030 , മേയ്ക്ക് ഇന്‍ ഇന്ത്യ , ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി വികസനൊന്മുഘമായ വന്‍ പദ്ധതികള്‍ക്ക് ഇരു രാജ്യങ്ങളും തുടക്കം കുറിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര നിക്ഷേപ, നിയമ, കംപ്ലയന്‍സ്, നികുതി, ബിസിനസ് പരിശീലന സേവന മേഘലകളില്‍ ഐ ബി എം സി ഗ്രൂപ്പിനുള്ള വ്യ്ദഗ്ധ്യവും ബിസിനസ് ഫെസ്റ്റ് 2017 ലൂടെ ഇരു രാജ്യങ്ങല്ക്കും ഇടയിലുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ശ്രീ സജിത്ത് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന അവസരങ്ങളെപ്പറ്റിയും പുതിയ മേഖലകളെപ്പറ്റിയും പരിചയപ്പെടുത്തുന്ന ബിസിനസ് ഫെസ്റ്റ് 2017 , മാര്‍ച്ച് 20 ന് ദുബായ് ബുര്‍ജ് ഖലീഫ അര്‍മാനി ഹോട്ടലില്‍ ആരംഭിച് യു എ യിലെ എല്ലാ എമിറേറ്റുകളുടെയും പങ്കാളിത്തത്തോടെ ഡിസംബെരില്‍ അബുദാബിയില്‍ സമാപിക്കും.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications