Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ തരിശ് ഭൂമിയെ കാർഷിക ഭൂമിയാക്കി മാറ്റുവാനുള്ള പദ്ധതിയുമായി പ്രവാസികൾ രംഗത്ത്

ദുബായ് : കൃഷിയിടങ്ങളെ സംരക്ഷിച്ചുള്ള വിനോദ സഞ്ചാര പദ്ധതിയായ പീപ്പിൾ ഗ്ലോബൽ ടൂറിസം ആവിഷ്കരിച്ചതായി ഒരു സംഘം പ്രവാസി മലയാളികൾ പറഞ്ഞു. പദ്ധതി കേരള സർക്കാരിന് സമർപ്പിച്ച് അംഗീകാരം നേടാനുള്ള ശ്രമം നടത്തിവരുന്നതായി സ്ഥാപകൻ മുഹമ്മദ് ഷാജ് പറഞ്ഞു. സർക്കാരിൽ നിന്ന് കൃഷി സ്ഥലം പാട്ടത്തിനെടുത്താണ് പദ്ധതി യാഥാർഥ്യമാക്കുക. ഇതിനായി പ്രതിനിധി സംഘം കേരള മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും പറഞ്ഞു.

കേരളം സന്ദർശിക്കാൻ വരുന്ന വിദേശികൾ ഉള്‍പ്പെടെയുള്ള ആളുകളെ താമസിക്കാൻ അനുയോജ്യമായ തരത്തിൽ കൂടാരങ്ങളും സഞ്ചാരയോഗ്യമായ ബോട്ടുകളും പ്രാചീന കേരളത്തിൻ്റെ യാത്രാ സൗകര്യങ്ങളും ഭക്ഷണ ശാലകളുമാണ് സ്ഥാപിക്കുക. കണ്ടൽകാടുകളെ നിലനിർത്തിക്കൊണ്ടുള്ള തീരദേശ ടൂറിസവും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇതോടൊപ്പമുണ്ടാകും. ഗ്രാമീണ ഉന്നമനം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫുടബോൾ ഉൾപ്പെടെയുള്ള കായിക പരിശീലന കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

nri

ഇൗ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള തൊഴിൽ അവസരങ്ങൾ അതാത് പ്രദേശവാസികളിൽ നിന്നും യോഗ്യരായ തൊണ്ണൂറ് ശതമാനം ആളുകളെ ഉൾപ്പെടുത്തിയുള്ളത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ അഫ് സൽ ഇബ്രാഹിം, സുഹൈൽ ജുമാ, പ്രൊജക്ട് മാനേജർ സൂരജ്, ഉപദേശകരായ അബ്ദുൽ അസീസ്, അയിഷ ഗാനെം, പ്രൊജക്ട് ഡയറക്ടർ സൂര്യ, എക്സിക്യുട്ടീവ് അംഗം അബ്ദുൽ ജബ്ബാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+