പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍? കേരളത്തിലേക്കും സര്‍വീസ് എന്ന് സൂചന, വിവരങ്ങള്‍ ഇങ്ങനെ
ദുബായ്: കൊറോണ രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെയുള്ള വിദേശങ്ങളില്‍ നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും വിഷയത്തില്‍ ചര്‍ച്ച നടത്തിയെന്ന് സൂചന. ഓരോ സംസ്ഥാനങ്ങളും ഒരുക്കിയ സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. ആദ്യഘട്ടത്തില്‍ നാട്ടിലെത്തുക യുഎഇയില്‍ നിന്നുള്ള പ്രവാസികളെ ആയിരിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
Recommended Video
മൂന്ന് വഴിയിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുക. പ്രവാസി സംഘടനകളുടെ സഹായവും സര്‍ക്കാര്‍ തേടി. എല്ലാവരെയും ആദ്യഘത്തില്‍ കൊണ്ടുവരില്ല. മുന്‍ഗണന പട്ടിക തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുക എന്നാണ് വിവരം. ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് ഷാര്‍ജയുടെ എയര്‍ അറേബ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

യുഎഇ ആദ്യം
യുഎഇയിലെ പ്രവാസികളെയാണ് ആദ്യം നാട്ടിലെത്തിക്കുക. കേരളത്തിലേക്ക് അടക്കം ആദ്യഘട്ടത്തില്‍ സര്‍വീസുണ്ടായേക്കും. നാട്ടിലെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ടര ലക്ഷം ബെഡ്ഡുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുകയാണ് കേരള സര്‍ക്കാര്‍.

മൂന്ന് രീതിയില്‍
മൂന്ന് രീതിയിലാണ് യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെത്തിക്കുകയത്രെ. ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നതാണ് ഒരു മാര്‍ഗം. കൂടാതെ ഇന്ത്യയില്‍ നിന്ന് വിമാനം അയച്ച് പ്രവാസികളെ കൊണ്ടുവരും. കപ്പല്‍ മാര്‍ഗമാണ് മൂന്നാമത്തെ രീതി. എയര്‍ അറേബ്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രഥമ പരിഗണന ഇവര്‍ക്ക്
ആദ്യഘട്ടത്തില്‍ കൊറോണ രോഗികള്‍, വിസിറ്റിങ് വിസയില്‍ യുഎഇയിലെത്തിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന നല്‍കുക എന്നാണ് വിവരം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒട്ടേറെ മലയാളികള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്. ഇവരെയും നാട്ടിലെത്തിക്കുമെന്നാണ് സൂചനകള്‍.

ഓരോ സംസ്ഥാനത്തേക്കും
ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവാസികളെ നാട്ടിലെത്തിക്കുകയത്രെ. ഓരോ സംസ്ഥാനത്തേക്കും പ്രത്യേക സര്‍വീസ് ആണ് നടത്തുക. സംസ്ഥാനങ്ങളിലെത്തിയ ഉടനെ ഇവരെ ക്വാറന്റൈന്‍ ചെയ്യും. കേരളം വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കുവൈത്തിലുള്ളവര്‍ക്കും ആശ്വാസം
യുഎഇക്ക് പിന്നാലെ മറ്റു ഗള്‍ഫ് നാടുകളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. കുവൈത്തിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇന്ത്യന്‍ എംബസി വഴി കേന്ദ്രസര്‍ക്കാര്‍ കുവൈത്ത് സര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി. കുവൈത്തില്‍ രോഗം കൂടുതലുള്ള വിദേശികള്‍ ഇന്ത്യക്കാരാണ്.

ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തില്‍
കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നതിന് ഇന്ത്യയുടെ മെഡിക്കല്‍ സംഘം നിലവില്‍ കുവൈത്തിലുണ്ട്. ഇവര്‍ മുഖേന കുവൈത്തിലെ ഇന്ത്യക്കാരുടെ സാംപിള്‍ ശേഖരിക്കുന്ന കാര്യം നേരത്തെ ആലോചിച്ചിരുന്നു. പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എത്ര പ്രവാസികള്‍ വന്നാലും ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ അറിയച്ചത്.

പ്രവാസികളെ സ്വീകരിക്കാന്‍
പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും അതിവേഗം സ്വീകരിച്ചുവരികയാണ്. മതസംഘടനകള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രവാസികളെ പാര്‍പ്പിക്കാന്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്.

നിരീക്ഷണത്തിലിരുത്തും
തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിലിരുത്തും. ജില്ലാ തലത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. മലപ്പുറത്താണ് കൂടുതല്‍ പ്രവാസികളുള്ളത്. അതുകൊണ്ടുതന്നെ മലപ്പുറത്തും കോഴിക്കോടുമാണ് കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിലാണ് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മുറികള്‍ ഒരുക്കാനുള്ള ചുമതല.

എല്ലാ പ്രവാസികളും
തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി യുഎഇ ഭരണകൂടം സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എല്ലാ പ്രവാസികളും തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒട്ടേറെ പേര്‍ ആഗ്രഹിക്കുന്നുണ്ടുതാനും.

ഹോട്ടലുകളും റിസോര്‍ട്ടുകളും
സംസ്ഥാനത്തെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. രണ്ടര ലക്ഷം മുറികളാണ് സജ്ജമാക്കുന്നത്. ഇതില്‍ പകുതിയിലും സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞുവെന്നാണ് വിവരം. ആലപ്പുഴയില്‍ പുരവഞ്ചികളിലും സൗകര്യം ഒരുക്കിട്ടുണ്ട്. വയനാട് ജില്ലയില്‍ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളും ക്വാറന്റൈന്‍ സൗകര്യമായി ഏറ്റെടുത്തു.

സഹായത്തിന് റെഡി
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ തിരിച്ചെത്തുക എന്ന് കരുതുന്നു. പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്ന കണക്കിലാണ് ഇത്തരം നിഗമനം. രണ്ട് ജില്ലകളിലും 15000 വീതം കിടക്കകള്‍ ഒരുക്കും. ഒട്ടേറെ മതസംഘടനകള്‍ പ്രവാസികള്‍ക്കായി സ്ഥാപനങ്ങള്‍ ഒഴിച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. സമസ്ത ഇരുസുന്നി വിഭാഗങ്ങളും ഇഎംഎസ്സും എംഎസ്എസും മുസ്ലിം ലീഗും തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വിട്ടു നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications