കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസിക്ക് ഇത്തവണയും വോട്ട് ചെയ്യാനാകില്ല

  • By Meera Balan
Google Oneindia Malayalam News

ദുബായ്: വിദേശ ഇന്ത്യക്കാര്‍ക്ക് ഇത്തവണയും വോട്ടെടുപ്പില്‍ വേണ്ടത്ര പങ്കാളിത്തം ലഭിയ്ക്കില്ല . വോട്ട് ചെയ്യാനുള്ള ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശത്തെ തടസപ്പെടുത്തുന്നത്. കോടിക്കണക്കിന് വിദേശ നാണ്യം ഇന്ത്യയുടെ സന്പദ് വ്യവസ്ഥയില്‍ എത്തിയ്ക്കുന്ന വിദേശികള്‍ക്കാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനാകാത്തത്.

ഇന്ത്യന്‍ പൗരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ലഭ്യമാക്കാനുള്ള തീരുമാനം 2010 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2012 ല്‍ ജയ്പ്പൂരില്‍ ചേര്‍ന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നതുമാണ്. എന്നാല്‍ 16 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പ്രവാസി വോട്ട് ഉറപ്പാക്കാന്‍ വേണ്ട നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല.

Voting Machine

ഒരുകോടിയിലധികം വിദേശ ഇന്ത്യക്കാരാണുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നാട്ടിലെത്താന്‍ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഓണ്‍ലൈന്‍ വഴി വോട്ട് ചെയ്യാനുള്ള നടപടി സ്വീകരിയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ഓണ്‍ലൈന്‍ വോട്ടിംഗിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും മറ്റും നിരത്തി വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം നിഷേധിയ്ക്കുന്നവര്‍ക്ക് മുന്നില്‍ ഓണ്‍ലൈന്‍ വോട്ടിംഗ് പരീക്ഷിച്ച് വിജയിച്ച് ഗുജറാത്ത് മാതൃകയുണ്ട്. 2011 ല്‍ ഗന്ധി നഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് വിദേശ ഇന്ത്യക്കാരെ പങ്കെടുപ്പിച്ചത്.

ഇന്ത്യന്‍ ജനാധിപത്യയ്യില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിദേശ ഇന്ത്യക്കാര്‍ എന്ന് വലിയൊരു ഭൂരിപക്ഷത്തെയാണ് അവഗണിയ്ക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ തന്നെ പ്രവാസിയുടെ വോട്ട് ഇത്തവണയും വെറും നാമമാത്രമായി ചുരുങ്ങും. വോട്ട് ചെയ്യാനാകാതെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പഴി പറഞ്ഞ് ആശ്വസിയ്ക്കാനാവും പ്രവാസിയുടെ വിധി.

English summary
NRIs could not cast their vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X