Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നോ? കേരളം വിചാരിച്ചാല്‍ നടക്കില്ലെന്ന് കേന്ദ്രം, ഇനി എന്ത്?

കൊച്ചി: കൊവിഡ് ബാധയില്‍ ഏറ്റവും അധികം ആശങ്കയില്‍ കഴിയുന്നത് ഗള്‍ഫ് നാടുകളിലെ മലയാളികള്‍ ആണ്. അവിടങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന ആക്ഷേപം ദിവസങ്ങളായി ഉയരുന്നതാണ്. ലേബര്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്.

ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളെ തിരികെ എത്തിക്കണം എന്നാവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരിക സാധ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയെ അറിയിച്ചത്. പ്രവാസികളെ സംബന്ധിച്ച് ഏറെ നിരാശാജനകമായ വാര്‍ത്തയാണിത്.

ആദ്യം പ്രതീക്ഷ

ആദ്യം പ്രതീക്ഷ

പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രവാസികളെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്.

ഉടന്‍ തിരികെ കൊണ്ടുവരില്ല

ഉടന്‍ തിരികെ കൊണ്ടുവരില്ല

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ ഉള്ള പദ്ധതി ഇല്ലെന്നാണ് കേരള ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് നേരത്തേയും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കേരളം തയ്യാര്‍

കേരളം തയ്യാര്‍


എന്നാല്‍ പ്രവാസികളെ തിരികെ എത്തിച്ചാലും ആ പ്രതിസന്ധി നേരിടാന്‍ കേരളം തയ്യാറാണ്. ഇക്കാര്യം ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരായുകയും ചെയ്തു. പക്ഷേ, കേരളത്തെ മാത്രമായി പ്രത്യേകം പരിഗണിക്കാന്‍ ആവില്ലെന്നാണ് കേന്ദ്ര സ്വീകരിച്ച നിലപാട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഭയക്കേണ്ടതില്ല

ഭയക്കേണ്ടതില്ല

സാങ്കേതിക കാര്യങ്ങളെ കുറിച്ച് ഭയക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളും വിസാകാലാവധി നീട്ടിയിട്ടുണ്ട്. അതുകൊണ്ട് പ്രവാസികള്‍ അതാത് രാജ്യങ്ങളില്‍ തുടരുന്നതില്‍ നറ്റ് പ്രശ്‌നങ്ങളില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മെഡിക്കല്‍ സംഘം

മെഡിക്കല്‍ സംഘം

ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിന് അതാത് രാജ്യങ്ങള്‍ ആവശ്യപ്പെടണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അല്ലാത്ത പക്ഷം മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആവില്ല. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഇടപെടണം എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുപ്രീം കോടതിയില്‍

സുപ്രീം കോടതിയില്‍

പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലും ഹര്‍ജിയുണ്ട്. ഈ ഹര്‍ജിയില്‍ അന്തിമ വിധി വന്നിട്ടില്ല. ഇക്കാര്യവും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎംസിസിയുടെ ഹര്‍ജി ഹൈക്കോടി ഏപ്രില്‍ 21 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Recommended Video

cmsvideo
    പ്രവാസികളെ അപഹസിക്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം മുഖ്യമന്ത്രി
    ദുരിത ജീവിതം

    ദുരിത ജീവിതം

    പ്രവാസികളില്‍ വലിയൊരു വിഭാഗവും ഇപ്പോള്‍ ദുരിത ജീവിതം ആണ് നയിക്കുന്നത്. പലരുടേയും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല, ഐസൊലേഷന്‍/ക്വാറന്റൈന്‍ സംവിധാനങ്ങളുടെ അപര്യപ്തത ലേബര്‍ ക്യാമ്പുകളിലും ആളുകള്‍ കൂട്ടത്തോടെ താമസിക്കുന്ന മറ്റിടങ്ങളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+