പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കാന്‍ ഒപ്പ് ശേഖരണം
ദുബായ്: യുഎഇയില്‍ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനും അര്‍ഹമായ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും വേണ്ടി ഒപ്പ് ശേഖരണം നടത്തുകയാണ് പ്രവാസികള്‍.
ഇതിനായി ക്യാമ്പയിനും നടത്തുന്നുണ്ട്. സൗജന്യമായി മൃതദേഹം നാട്ടിലെത്തിയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതോടൊപ്പം മൃതദേഹത്തെ അനുഗമിയ്ക്കുന്ന കുടുംബാംഗങ്ങള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിയ്ക്കണമെന്നും ആവശ്യം ഉയരുന്നു.

മൃതദേഹം നാട്ടിലെത്തിയ്ക്കുന്നതിന് വേണ്ടിയുള്ള പണച്ചെലവ് പലപ്പോഴും പ്രവാസികളെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. യുഎഇ നിയമം അനുസരിച്ച് സ്‌പോണ്‍സര്‍മാരാണ് മരിയ്ക്കുന്ന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിയ്‌ക്കേണ്ടത്. ഇതിന് വേണ്ട പണമുള്‍പ്പടെ സ്‌പോണ്‍സര്‍ നല്‍കണം. പക്ഷേ പലപ്പോഴും ഇത് പാലിയ്ക്കപ്പെടാറില്ല.
പാകിസ്താന്‍ ഉള്‍പ്പടെ പല രാജ്യങ്ങളും മൃതഹേദം സൗജന്യമായി നാട്ടിലെത്തിയ്ക്കുമ്പോള്‍ ഇന്ത്യയും അത് പാലിയ്‌ക്കേണ്ടതുണ്ടെന്ന് അഷറഫ് താമരശ്ശേരി പറയുന്നു. യുഎഇയില്‍ നിന്നും രണ്ടായിത്തിലേറ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിച്ചയാളാണ് അഷ്‌റഫ്. നിലവില്‍ മൃതദേഹത്തിന്റെ ഭാരത്തിനനുസരിച്ചാണ് എയര്‍ ഇന്ത്യ പണം ഈടാക്കുന്നത്. എയര്‍ അറേബ്യ ഉള്‍പ്പടെയുള്ളവ ഒരു കിലോയ്ക്ക് ഒന്‍പ്ത് ദിര്‍ഹമെന്ന നിരക്കില്‍ ഈടാക്കുമ്പോള്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത് 14.90 ദിര്‍ഹമാണ്.












Click it and Unblock the Notifications