Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ പ്രവാസി മോര്‍ച്ചറിയിലെ പെട്ടിയില്‍!! ഇതൊന്നുമറിയാതെ നാട്ടില്‍ മകളുടെ വിവാഹം മംഗളമായി നടന്നു'

മംഗള കര്‍മം നടക്കുന്ന നാട്ടിലേക്ക് ഈ വിവരം അറിയിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല

ദുബായ്: മകളുടെ വിവാഹം നാട്ടില്‍ മംഗളമായി നടക്കുമ്പോള്‍ പിതാവ് യുഎഇയിലെ മോര്‍ച്ചറിയില്‍ തണുത്തുറഞ്ഞ പെട്ടിയില്‍ അന്ത്യവിശ്രമത്തിലായിരുന്നു. മംഗള കര്‍മം നടക്കുന്ന വീട്ടിലേക്ക് പിതാവിന്റെ വിയോഗ വാര്‍ത്ത അറിയിക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല. പിന്നീടാണ് എല്ലാം എല്ലാവരും അറിഞ്ഞത്. അതോടെ കണ്ണീര്‍തളംകെട്ടി....

കണ്ണു നനയാതെ ഒരാള്‍ക്കും ഈ വിവരങ്ങള്‍ വായിക്കാന്‍ സാധിക്കില്ല. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് നെഞ്ചുലയ്ക്കുന്നതാണ്. തന്റെയും കുടുംബത്തിന്റെയും ജീവിതം പച്ച പിടിപ്പിക്കാന്‍ അറേബ്യന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്കുന്ന പ്രവാസി....

നാട്ടിലാരും അറിഞ്ഞില്ല

നാട്ടിലാരും അറിഞ്ഞില്ല

മകളുടെ വിവാഹത്തിന് എല്ലാ ഒരുക്കങ്ങള്‍ക്കും സൗകര്യം ചെയ്തു. നാട്ടിലെ ഓരോ കാര്യങ്ങളും ഇടയ്ക്കിടെ ചോദിച്ചറിഞ്ഞു. തനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വീട്ടുകാരെ അദ്ദേഹം അറിയിച്ചിരുന്നു. വിവാഹം ഭംഗിയായി കഴിഞ്ഞ ഞായറാഴ്ച നടന്നു. അതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആ പ്രവാസി അന്ത്യശ്വാസം വലിച്ചിരുന്നു. അഷ്‌റഫ് താമരശേരിയുടെ നൊമ്പരം നിറഞ്ഞ കുറിപ്പ് വായിക്കാം...

പച്ചയായ മനുഷ്യന്‍

പച്ചയായ മനുഷ്യന്‍

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച.

ഒത്ത് വന്നാല്‍ എത്തിച്ചേരാം

ഒത്ത് വന്നാല്‍ എത്തിച്ചേരാം

നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു. എന്ത് ചെയ്യാന്‍ കഴിയും വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല. തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു.

പൂതി മനസ്സില്‍ മറവു ചെയ്ത്...

പൂതി മനസ്സില്‍ മറവു ചെയ്ത്...

പൂതി മനസ്സില്‍ മറവു ചെയ്ത് തന്റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍. വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി.....

ഹൃദയം നിലച്ച് പോയി

ഹൃദയം നിലച്ച് പോയി

പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.

ഒരു തുള്ളി കണ്ണുനീര്‍ പോലും

ഒരു തുള്ളി കണ്ണുനീര്‍ പോലും

സന്തോഷത്തിന്റെ ആഹ്‌ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+