പ്രവാസി വോട്ടവകാശം കുറ്റമറ്റ രീതിയിൽ ഉടനെ നടപ്പിലാക്കുക: നവയുഗം
അൽ ഖോബാർ: പ്രവാസികളെ വെറും കറവപ്പശുക്കളെ പോലെ മാത്രം കാണുന്ന ഇന്ത്യൻ ഭരണാധികാരികളുടെ സമീപനം മാറണമെങ്കിൽ പ്രവാസി വോട്ടവകാശം നടപ്പിൽവന്നേ മതിയാകൂ. അതിനാൽ കാലതാമസം വരുത്താതെ കുറ്റമറ്റ രീതിയിൽ പ്രവാസി വോട്ടവകാശം നടപ്പിലാക്കണം എന്ന് നവയുഗം സാംസ്‌കാരികവേദി കോബാർ സിറ്റി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അൽഖോബാർ ഷമാലിയയിൽ, ബിജിബാലിന്റെ അധ്യക്ഷതയിൽ നടന്ന കോബാർ സിറ്റി യൂണിറ്റ് സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി ഉത്ഘാടനം ചെയ്തു. അൻവർ ആലപ്പുഴ യൂണിറ്റ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രെട്ടറി എം.എ.വാഹിദ്, കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ എന്നിവർ ആശംസപ്രസംഗം നടത്തി. മാധവ് കെ വാസുദേവ് സ്വാഗതവും, ശ്യാം കുമാർ നന്ദിയും പറഞ്ഞു.

നവയുഗം കോബാർ സിറ്റി യൂണിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ഉണ്ണികൃഷ്ണൻ വള്ളികുന്നം (രക്ഷാധികാരി), ബിജിബാൽ (പ്രസിഡന്റ്), മുഹമ്മദ് അബുബക്കർ (വൈസ് പ്രസിഡന്റ്), അൻവർ ആലപ്പുഴ (സെക്രെട്ടറി), ശ്യാം കുമാർ (ജോയിന്റ് സെക്രട്ടറി), രമീസ് അബ്ദുൾഖാദർ (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. അബ്ദുൾ കലാം, റോബി റോബർട്ട്, പ്രശാന്ത്, രാജു മാത്യു എന്നിവരെ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയിലേയ്ക്കും തെരെഞ്ഞെടുത്തു.












Click it and Unblock the Notifications