പ്രവാസി എഴുത്തുകാരനായ സിദ്ദിയുടെ ആദ്യ നോവല്‍ 'കണ്ണികള്‍' പുറത്തിറങ്ങി
ദുബായ്: പ്രവാസിയും എഴുത്തുകാരനുമായ സിദ്ദിയുടെ ആദ്യ നോവലായ കണ്ണികള്‍ പുറത്തിറങ്ങി. കവി മധുസൂദനന്‍ നായര്‍ പ്രകാശനം ചെയ്ത പുസ്തകം അഗ്മ പ്രതിനിധി രാജീവ് പിള്ള ഏറ്റുവാങ്ങി. ഉപാധികളോടെയുള്ള സ്‌നേഹത്തിനപ്പുറത്തേക്ക് മനുഷ്യര്‍ തമ്മില്‍ യഥാര്‍ഥ സ്‌നേഹം ആവശ്യമാണെന്ന് പുതിയ തലമുറക്ക് ബോധ്യമുണ്ടെന്ന് തെളിയിക്കുന്നതാണ് കണ്ണികളെന്ന നോവലെന്ന് മധുസൂദനന്‍ നായര്‍ പറഞ്ഞു.

പ്രവാസ ജീവിത പശ്ചാത്തലവും നാടിനെയും കോര്‍ത്തിണക്കിയാണ് കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച കണ്ണികളെന്ന നോവല്‍ എറണാകുളം പള്ളിപ്പുറം സ്വദേശി സിദ്ദി രചിച്ചത്.

ദുബായ് ജെ.എസ്.എസ് സ്‌കൂളില്‍ അഗ്മ കൂട്ടായ്മ സംഘടിപ്പിച്ച കാവ്യരാഗം പരിപാടിയിലാണ് പുസ്തകം പ്രകാശനം ചെയ്തത്.












Click it and Unblock the Notifications