പ്രവാസികള്‍ക്ക് അടിയന്തിര ജീവന്‍ രക്ഷാ പരിശീലനം നല്‍കുന്നു.
ദുബായ്: ദുബായ് കെ.എം.സി.സി മൈ ഡോക്റ്റര്‍ വിഭാഗം ആസ്റ്റര്‍ ആക്‌സസ്സ് ഹെല്‍ത്ത് ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന തുടര്‍ പരിശീലന പരിപാടിയായ ആപത്ഘട്ട ജീവന്‍ രക്ഷാ പരിശീലനം (ബി.എല്‍.എസ്) (17/09/2015) വ്യാഴാഴ്ച രാത്രി എട്ടു മണി മുതല്‍ അല്‍ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടക്കും .
ജോലി സ്ഥലത്തും വീട്ടിലും യാത്രയിലുമൊക്കെ കൂടെയുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ പെട്ടെന്ന് കുഴഞ്ഞു വീഴുകയോ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്താല്‍ അടിയന്തരമായി ചെയ്യേണ്ട ജീവന്‍ രക്ഷാ മാര്‍ഗങ്ങളും

ഡമ്മി പരിശീലനവും തുടര്‍ പരിശീലന പരിപാടിയായി നടത്തുന്ന കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ ദുബൈ കെ.എം.സി.സി ആസ്ഥാനവുമായി ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 04 2727773.












Click it and Unblock the Notifications