സാൻ ഫ്രാൻസിസ്കോ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവാസികളുടെ സമാധാന റാലി
ഖാലിസ്ഥാൻ അനകൂലിക ഗ്രൂപ്പുകൾ തകർത്ത സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഇന്ത്യയെ പിന്തുണച്ച് ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി അംഗങ്ങൾ സമാധാന റാലി നടത്തി. സാക്രമെന്റോ തെലുങ്ക് അസോസിയേഷന്റെ പ്രതിനിധികൾ ഉൾപ്പെടെ സാൻ ഫ്രാൻസിസ്കോയിലും പരിസരത്തു നിന്നും നിരവധി ഇന്ത്യൻ അമേരിക്കക്കാർ വെള്ളിയാഴ്ച ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ത്രിവർണ്ണ പതാക വീശി. ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ ഇത്തരം അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് യുഎസ് സർക്കാരിനോട് അഭ്യർത്ഥിച്ചു.
യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമികള്‍ ''ഫ്രീ അമൃത്പാല്‍'' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്‌പ്രേ കൊണ്ട് എഴുതുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.

വാഷിങ്ടണ്‍: യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തി. അക്രമികള്‍ ''ഫ്രീ അമൃത്പാല്‍'' എന്ന് കെട്ടിടത്തിന്റെ ചുറ്റുമതിലില്‍ സ്‌പ്രേ കൊണ്ട് എഴുതുകയും ചെയ്തു. അക്രമികള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെ ആണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ അതിക്രമം. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തിരുന്നു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാന്‍ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു ആക്രമണം.
കെട്ടിടത്തിന്റെ പ്രവേശനകവാടത്തിന് സമീപത്ത് സ്ഥാപിച്ച ഖലിസ്ഥാന്‍ കൊടികള്‍, കോണ്‍സുലേറ്റിലെ ജീവനക്കാരെന്ന് കരുതുന്ന മൂന്നുപേര്‍ നീക്കം ചെയ്യുന്നത് പുറത്തെത്തിയ വീഡിയോയില്‍ കാണാം. ഇതിനിടെ, മുദ്രാവാക്യം മുഴക്കിക്കൊണ്ട് അപ്പുറത്തുനിന്ന വലിയ ആള്‍ക്കൂട്ടം ബാരിക്കേഡ് തകര്‍ത്ത് ഉള്ളിലേക്ക് കടക്കുകയായിരുന്നു. വാതില്‍ അടച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് അകത്തേക്ക് കടക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കൈവശമുണ്ടായിരുന്ന തടിയുടെ ദണ്ഡുകൊണ്ട് വാതിലിലും ജനലിലും ഇടിക്കുകയായിരുന്നു.












Click it and Unblock the Notifications